Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി മടങ്ങിയെത്തും വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്ല? വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും; രാവിലെ 10.30 ന് വീണ്ടും ഹാജരാകാൻ ബിഷപ്പിന് നിർദ്ദേശം; ചോദ്യം ചെയ്യൽ പൂർത്തിയായി അവലോകനയോഗത്തിന് ശേഷം അറസ്റ്റിൽ തീരുമാനമെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ; 25 ന് മുൻകൂർ ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റുണ്ടാവില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിഷപ്പിന്റെ അഭിഭാഷകർ

മുഖ്യമന്ത്രി മടങ്ങിയെത്തും വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്ല? വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും; രാവിലെ 10.30 ന് വീണ്ടും ഹാജരാകാൻ ബിഷപ്പിന് നിർദ്ദേശം; ചോദ്യം ചെയ്യൽ പൂർത്തിയായി അവലോകനയോഗത്തിന് ശേഷം അറസ്റ്റിൽ തീരുമാനമെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ; 25 ന് മുൻകൂർ ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റുണ്ടാവില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിഷപ്പിന്റെ അഭിഭാഷകർ

അർജുൻ സി വനജ്

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വ്യാഴാഴ്ചയുമില്ല. തൃപ്പുണിത്തുറ ഹൈടേക് ഇന്ററോഗേഷൻ സെല്ലിൽ ഒമ്പതുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ സ്വന്തം വാഹനത്തിൽ മടങ്ങി. ബുധനാഴ്ച താമസിച്ച മരടിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ തന്നെയാണ് ബിഷപ്പ് തങ്ങുക. രണ്ടുദിവസത്തെ ചോദ്യം ചെയ്യൽ ഇന്നുപൂർത്തിയാകുമെന്നാണ് കരുതിയതെങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവർത്തകരെ അറിയിച്ചു.

'ഇന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്നാണ് കരുതിയത്. എന്നാൽ രാത്രി 7.30 വരെയായിട്ടും ചോദ്യം ചെയ്യൽ പൂർത്തിയായില്ല. നാളെ കൂടി ചോദ്യം ചെയ്യൽ തുടരും. രാവിലെ 10.30 ന് ബിഷപ്പ് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ പോസ്റ്റീവാണ്. എന്നാൽ, ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ളതുകൊണ്ടാണ് ചോദ്യം ചെയ്യൽ തുടരുന്നത്. അന്വേഷണവുമായി ബിഷപ്പ് സഹകരിക്കുന്നുണ്ട്. നാളെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. അറസ്റ്റിന് നിയമപരമായ തടസ്സമില്ല.

ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടക്കുക. ഒരാൾ പറയുന്നതിന്റെ അടിസ്ഥാനത്തിലല്ല അറസ്റ്റ്. 10 ശതമാനത്തോളം കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തേണ്ടതുണ്ട്. ബിഷപ്പ് തെറ്റായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോയെന്നുള്ള കാര്യം ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും എസ്‌പി അറിയിച്ചു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കാര്യങ്ങൾ മൂന്നു ടീമായി ഇരുന്ന് ഇന്നുരാത്രി വിലയിരുത്തും. 'ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം റിവ്യൂ മീറ്റിങ് നടത്തി അറസ്റ്റിന്റെ കാര്യങ്ങൾ തീരുമാനിക്കുമെന്നും കോട്ടയം എസ്‌പി ഹരിശങ്കർ അറിയിച്ചു. അറസ്റ്റ് പ്രതീക്ഷിക്കാമെന്നും എസ്‌പി കൂട്ടിച്ചേർ്ത്തു.

അതേസമയം, ബിഷപ്പിനെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സിബി ചേനപ്പാടി പറഞ്ഞു. ബിഷപ്പ് പൂർണമായി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഈ പ്ശ്ചാത്തലത്തിൽ ഹൈക്കോടതിയിലെ മുൻകൂർജാമ്യാപേക്ഷയിൽ, തീർപ്പാകും വരെ ബിഷപ്പിന്റെ അറസ്റ്റുണ്ടാകില്ലെന്ന സൂചനയാണ് ബിഷപ്പിന്റെ അഭിഭാഷകർ നൽകുന്നത്. അതായത് ഈ മാസം 25 വരെ ബിഷപ്പിന്റെ അറസ്റ്റ് ചെയ്യില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം മാത്രം അറസ്റ്റുണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നു

വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച നിയമോപദേശം തേടുന്നതിനു മധ്യമേഖല ഐജി വിജയ് സാക്കറെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തി. നിയമപരമായി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അനുമതി ലഭിച്ചതായാണ് വിവരം. എന്നാൽ അറസ്റ്റ് വ്യാഴാഴ്ച ഉണ്ടാകില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകർ നേരത്തെ സൂചിപ്പിച്ചിരുന്നു.

നേരത്തെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനുള്ള സാധ്യത ഇന്നത്തെ ചോദ്യംചെയ്യലിനു ശേഷം തീരുമാനിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘത്തിനു സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ജാമ്യാപേക്ഷ തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ജാമ്യഹർജി നൽകിയതിനു ശേഷം മതി അറസ്റ്റെന്നു പൊലീസ് യോഗത്തിൽ തീരുമാനമുണ്ടായെന്ന വാർത്തകൾക്കു പിന്നാലെയായിരുന്നു ഡിജിപി ലോക്‌നാഥ ബെഹ്‌റയുടെ പ്രതികരണം.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് താൽക്കാലികമായി നീക്കി. മുംബൈ അതിരൂപതാ മുൻസഹായ മെത്രാൻ ആഗ്നലോ റൂവിനോ ഗ്രേഷ്യസിനാണ് പകരം ചുമതല. ബിഷപ്പിനെ തൃപ്പുണിത്തുറയിലെ ഹൈടെക് സെല്ലിൽ ചോദ്യം ചെയ്യുന്നതിനിടയാണ് വത്തിക്കാന്റെ നടപടി. എന്നാൽ, ഇത് സമരത്തിന്റെ വിജയമല്ലെന്നാണ് ഹൈക്കോടതി ജംഗ്ഷനിൽ സമരം തുടരുന്ന സേവ് ദി സിസ്റ്റേവ്‌സ് പ്രതികരിച്ചത്. ബിഷപ്പിന്റെ ആവശ്യപ്രകാരമാണ് വത്തിക്കാന്റെ നിർദ്ദേശപ്രകാരം കെസിബിസി സർക്കുലർ ഇറക്കിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന വാർത്തകൾക്കിടെ വലിയ മാധ്യമപ്പടയാണ് ഹൈടെക്ക് ഇന്റൊറേഗേഷൻ സെന്ററിൽ തമ്പടിച്ചത്. ദേശീയ ചാനലുകളും വാർത്ത കവർ ചെയ്യാൻ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP