Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും ജീവനും സ്വത്തിനും ഭീഷണി; ഫ്രാങ്കോയുടെ അനുയായ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തി; നിരാഹാരം ഇരുന്നപ്പോൾ ചിത്രമെടുത്തു; കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കന്യാസ്ത്രീയുടെ സഹോദരി

പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും ജീവനും സ്വത്തിനും ഭീഷണി; ഫ്രാങ്കോയുടെ അനുയായ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തി; നിരാഹാരം ഇരുന്നപ്പോൾ ചിത്രമെടുത്തു; കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി പരാതി നൽകി. കാലടി പൊലീസ് സ്‌റ്റേഷൻ മുമ്പാകെയാണ് കന്യാസ്ത്രീയുടെ സഹോദരി പരാതി നൽകിയത്.

ഫ്രാങ്കോയുടെ അനുയായികൾ വധഭീഷണി ഉൾപ്പെടെ ഉയർത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന സമരത്തിൽ നിരാഹാരമിരുന്ന സ്ത്രീയാണ് പരാതിക്കാരി. എന്ത് ഹീനകൃത്യവും നടത്താൻ മടിയില്ലാത്തയാളാണ് ബിഷപ്പെന്നും പരാതിയിൽ ആരോപിക്കുന്നു. പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ട്.

പീഡനത്തിനിരയായ സഹോദരിക്കൊപ്പം നിന്നതിനാലാണ് ഫ്രാങ്കോയ്ക്കും അനുയായികളും കടുത്ത ശത്രുത പുലർത്തുന്നതെന്നും പരാതിയിൽ പറയുന്നു. ശത്രുത മൂലം ഫ്രാങ്കോയുടെ ആളുകൾ തന്റെ സഹോദരനെതിരെ കള്ളപ്പരാതി നൽകിയിട്ടുണ്ട്. ഫ്രങ്കോയുടെ അനുയായിയായ തോമസ് ചിറ്റൂപ്പറമ്പൻ എന്നയാൾ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് നിരാഹാരമിരുന്നപ്പോൾ ഉണ്ണി ചിറ്റൂപ്പറമ്പൻ എന്നയാൾ തന്റെ ചിത്രമെടുത്തുകൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

പിതാവിനെ അറസ്റ്റു ചെയ്താൽ നിങ്ങലുടെ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP