Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിലുള്ള ഭർത്താവ് സർപ്രൈസായി സമ്മാനം കൊടുത്തയച്ചു എന്നു പറഞ്ഞു വീട്ടിലെത്തി; സർവീസ് ചാർജ്ജിന്റെ പേരിൽ 800 രൂപയും ഈടാക്കി മുങ്ങി; അമളി മനസിലായ വീട്ടമ്മമാർ തട്ടിപ്പുകാരനെ തേടിപിടിച്ച് കൈകാര്യം ചെയ്ത് പൊലീസിലേൽപ്പിച്ചു: കോട്ടയത്തെ രണ്ട് 'പെൺപുലി'കളുടെ കഥ

ഗൾഫിലുള്ള ഭർത്താവ് സർപ്രൈസായി സമ്മാനം കൊടുത്തയച്ചു എന്നു പറഞ്ഞു വീട്ടിലെത്തി; സർവീസ് ചാർജ്ജിന്റെ പേരിൽ 800 രൂപയും ഈടാക്കി മുങ്ങി; അമളി മനസിലായ വീട്ടമ്മമാർ തട്ടിപ്പുകാരനെ തേടിപിടിച്ച് കൈകാര്യം ചെയ്ത് പൊലീസിലേൽപ്പിച്ചു: കോട്ടയത്തെ രണ്ട് 'പെൺപുലി'കളുടെ കഥ

കോട്ടയം: തട്ടിപ്പുകാർ പലവേഷവും കെട്ടി വീടുകൾ തോറും കയറിയിറങ്ങാറുണ്ട്. ഇത്തരക്കാർ എത്ര കൊണ്ടാലു പഠിക്കാത്തവരാണ്. എന്നാൽ, കബളിക്കപ്പെട്ടു എന്ന് ബോധ്യമായപ്പോൾ തട്ടിപ്പുകാരനെ തേടിപ്പിടിച്ച് കൈകാര്യം ചെയ്ത കോട്ടയത്തെ രണ്ട് വീട്ടമ്മമാരാണ് ഇപ്പോഴത്തെ താരങ്ങൾ. വീട്ടിലെത്തി പണം തട്ടിയെടുത്തു കടന്ന ആളെ വീട്ടമ്മമാർ കോട്ടയം നഗരമധ്യത്തിൽ ഓടിച്ചിട്ടു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കിടങ്ങൂർ തെക്കേമഠം വേണുഗോപാൽ (43) ആണ് എസ്എച്ച് മൗണ്ട് പടിഞ്ഞാറേതിൽ രമ്യ പ്രകാശ്, രാഖി രതീഷ് എന്നീ വീട്ടമ്മമാരുടെ ഇടപടൽമൂലം പിടിയിലായത്.

ഇന്നലെ രാവിലെയാണു സംഭവങ്ങളുടെ തുടക്കം. മാന്യമായ വേഷത്തിൽ ഇംഗ്ലിഷ് സംസാരിച്ചു വീട്ടിലെത്തിയ വേണുഗോപാൽ രമ്യയുടെ ഭർത്താവ് പ്രകാശ് സൗദിയിൽ നിന്നു കൊടുത്തുവിട്ട സർപ്രൈസ് സമ്മാനം നൽകാൻ വന്നതാണെന്ന് അറിയിച്ചു. പ്രകാശിന്റെ ഒപ്പമാണു ബന്ധു ജോലി ചെയ്യുന്നതെന്നും ഭാര്യയുടെ പ്രസവത്തിനായി ഇയാൾ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു വേണുഗോപാൽ പറഞ്ഞത്.

പ്രകാശ് കൊടുത്തുവിട്ട സമ്മാനം കൊറിയറായി കോട്ടയത്തെത്തിയിട്ടുണ്ടെന്നും ഇതിന്റെ സർവീസ് ചാർജായി 800 രൂപ നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. കുട്ടിയുടെ പിറന്നാൾ നാളെയായതിനാൽ ഭർത്താവ് സമ്മാനം അയച്ചതാണെന്നു കരുതിയ രമ്യ തൊട്ടടുത്ത വീട്ടിൽ നിന്ന് 500 രൂപ കടംവാങ്ങിയും സ്വന്തം കയ്യിലുള്ള 300 രൂപയും ചേർത്ത് 800 രൂപ വേണുഗോപാലിനു നൽകി. മകളുടെ ജന്മദിനം അടുത്തുവരുന്നതിനാൽ ഇയാൾ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് രമ്യ വിശ്വസിച്ചു. പണം കൊടുത്തുകഴിഞ്ഞ്, ഭർത്താവ് പ്രകാശിനെ േഫാണിൽ വിളിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. ഈസമയം സഹോദരന്റെ ഭാര്യ രാഖിയും വീട്ടിലെത്തി.

ഇഥിനിടെ പണം കിട്ടിയതോടെ വേണുഗോപാൽ സ്ഥലംവിട്ടു. തുടർന്ന് രമ്യയും സഹോദരഭാര്യ രാഖിയും ചേർന്ന് വേണുഗോപാലിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് തിരുനക്കര ക്ഷേത്രത്തിലെ ഉൽസവത്തിനു പോകാനായി നാഗമ്പടത്തേക്കു ബസിൽ വരുന്നതിനിടെ രമ്യയാണു വേണുഗോപാലിനെ നാഗമ്പടം ബവ്‌റിജസിന് സമീപം കണ്ടത്.

ഉടൻ ബസ് നിർത്തിച്ച് വേണുഗോപാലിനെ തടഞ്ഞുനിർത്തി രാഖിയും രമ്യയും പണം തിരികെ ആവശ്യപ്പെട്ടു. വേണുഗോപാൽ ബസ് സ്റ്റാൻഡിന്റെ ഭാഗത്തേക്ക് ഓടിയെങ്കിലും പിന്നാലെ ഓടിയ ഇരുവരും ചേർന്ന് ഇയാളെ പിടികൂടി. അപ്പോഴേക്കും നാട്ടുകാരും പൊലീസും സഹായത്തിനെത്തി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP