Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ലാർക്ക് അറസ്റ്റിലായത് കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപ തട്ടിയെടുത്തതിന്; മുഴുവൻ തുകയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് തഹസിൽദാരുടെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച്; അറസ്റ്റിലായ പ്രതിയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ചത് കളക്ടർ

ക്ലാർക്ക് അറസ്റ്റിലായത് കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപ തട്ടിയെടുത്തതിന്; മുഴുവൻ തുകയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് തഹസിൽദാരുടെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച്; അറസ്റ്റിലായ പ്രതിയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ചത് കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കടുത്തുരുത്തി: സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നാല് കേസുകളിലായി കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപ തട്ടിയെടുത്ത ക്ലാർക്ക് അറസ്റ്റിൽ. കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചനപദ്ധതി സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലാണ് ലക്ഷങ്ങളുടെ തിരിമറി നടന്നത്. പാലാ തിടനാട് കരിപ്പോട്ടപ്പറമ്പിൽ കെ.ആർ.ഉല്ലാസ്മോനെയാണ് ഇപ്പോൾ താമസിക്കുന്ന തൃപ്പൂണിത്തുറ പുത്തൻകാവ് പുന്നയ്ക്കാവെളിയിലുള്ള വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഓഫീസിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ സ്പെഷ്യൽ തഹസിൽദാർ ആർ.രാമചന്ദ്രൻ കടുത്തുരുത്തി പൊലീസിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്ലാർക്കാണ് തട്ടിപ്പ് നടത്തിയതെന്ന് മനസിലായത്. ഇയാളെ സസ്പെൻഡ് ചെയ്യാൻ കളക്ടർ പി.കെ.സുധീർബാബു നിർദ്ദേശം നൽകി.

വെള്ളിയാഴ്ച രാവിലെ കടുത്തുരുത്തി സിഐ. പി.കെ.ശിവൻകുട്ടി, എസ്‌ഐ. അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി. ഈ മാസം ഒൻപതിനും 15-നും ഇടയിൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നാല് കേസുകളിലായി കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപ് ജീവനക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെടുത്തു്. തട്ടിയെടുത്ത പണം ഉടൻതന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം.

കോട്ടയം റവന്യൂ റിക്കവറി തഹസിൽദാരുടെ ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്നതിനിടെ ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട പണം സമാനരീതിയിൽ തിരിമറി നടത്തിയെന്ന കേസിൽ 2014-ൽ ഈരാറ്റുപേട്ട പൊലീസിൽ ഇയാൾക്കെതിരെ കേസുണ്ടായിട്ടുണ്ട്. പത്തോളം ബാങ്കുകളിൽ ഇയാൾക്ക് അക്കൗണ്ടമുണ്ട്. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് കക്ഷികൾക്കുള്ള നഷ്ടപരിഹാരത്തുക ഇറിഗേഷൻ വകുപ്പ് നൽകുന്നതനുസരിച്ച് കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. അടുത്തിടെ ഇത്തരത്തിൽ കളക്ടറുടെ അക്കൗണ്ടിലേക്ക് അയച്ച 23 ലക്ഷത്തോളം രൂപ അവിടെ ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ചാണ് തഹസീൽദാർ പരാതി നൽകിയത്. ജീവനക്കാർ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകിയിരുന്ന സമയത്ത് നടന്ന ഇടപാടിലെ തുകയാണ് ലഭിക്കാതിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്പെഷ്യൽ തഹസിൽദാരുടെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ചാണ് ഫണ്ട് ട്രാൻസ്ഫർ നടക്കുന്നത്. ഇത് ദുരുപയോഗം ചെയ്ത ഉല്ലാസ്‌മോൻ സ്വന്തം അക്കൗണ്ടിലേക്ക് പണമെല്ലാം മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP