Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രീക്കന്മാരായി മുടി ഷേവ് ചെയ്ത് വരുന്നത് നിരോധിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; പ്രതിഷേധിച്ച് ഫ്രീക്കന്റെ പിതാവ് എത്തിയതും മകന്റെ അതേ രീതിയിൽ മുടി വെട്ടി; കാസർഗോട്ടെ ഫ്രീക്കൻ കേസ് അന്വേഷിച്ച് പൊലീസ്

ഫ്രീക്കന്മാരായി മുടി ഷേവ് ചെയ്ത് വരുന്നത് നിരോധിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; പ്രതിഷേധിച്ച് ഫ്രീക്കന്റെ പിതാവ് എത്തിയതും മകന്റെ അതേ രീതിയിൽ മുടി വെട്ടി; കാസർഗോട്ടെ ഫ്രീക്കൻ കേസ് അന്വേഷിച്ച് പൊലീസ്

കാസർകോട്: മുടിവെട്ടി ഫ്രീക്കനായി എത്തിയ വിദ്യാർത്ഥിയോട് സ്‌കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ അദ്ധ്യാപകനെ വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ സുഹൃത്തുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനുപുറമെ മകന്റെ അതേ ശൈലിയിൽ മുടിവെട്ടി ഫ്രീക്കനായി രക്ഷിതാവും അദ്ധ്യാപകന് മുന്നിലെത്തി. അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കാസർകോട് ടൗൺ പൊലീസ് രക്ഷിതാവിനും സുഹൃത്തിനുമെതിരെ കേസെടുത്തു.

സ്‌കൂളുകളിൽ പെൺകുട്ടികൾ മുടി രണ്ടായി പിന്നിക്കെട്ടണമെന്നതിനെതിരെ ചീമേനി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ പി.എസ്.അൽഷ പരാതി നല്കുകയും അനുകൂലമായ ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മുടിവെട്ട് വിവാദം. അടുക്കത്ത്ബയൽ ഗവ. ഫിഷറീസ് സ്‌കൂളിലാണ് പുതിയ മുടിവിവാദം അരങ്ങേറുന്നത്. വിദ്യാർത്ഥികളിൽ ചിലർ ഫ്രീക്കൻ സ്‌റ്റൈലിൽ വന്നതിനെതിരെ അദ്ധ്യാപകർ രംഗത്തെത്തുകയും പി.ടി.എ. യോഗം വിളിക്കുകയും ചെയ്തു. ക്ലാസധ്യാപകനായ പരമേശ്വരൻ നമ്പൂതിരി സ്‌കൂളിന്റെ അച്ചടക്കത്തിന് നിരക്കുന്നരീതിയിൽ മക്കളുടെ മുടിവെട്ടി വേണം വിടാനെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞമാസം 29നാണ് പി.ടി.എ. യോഗം നടന്നത്. ഇതിനുശേഷവും ഫ്രീക്കന്മാരായി വിദ്യാർത്ഥികളെത്തിയതോടെ സ്‌കൂൾ അധികൃതർ തിങ്കളാഴ്ച രക്ഷിതാക്കളെ വിളിച്ചു വരുത്തി. എല്ലാവരും മക്കളുടെ മുടി മാന്യമായി വെട്ടിക്കാം എന്ന് ഉറപ്പ് നല്കി. എന്നാൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന ഒരു രക്ഷിതാവ് മകന്റെ അതേ ശൈലിയിൽ മുടിവെട്ടി സ്‌കൂളിലെത്തുകയും വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് അദ്ധ്യാപകനായ പരമേശ്വരൻ നമ്പൂതിരിയെ അസഭ്യം പറയുകയും ചെയ്തു.

ഇതിന് തൊട്ടടുത്ത ദിവസം രക്ഷിതാവിന്റെ സുഹൃത്ത് പരമേശ്വരൻ നമ്പൂതിരിയെ ഫോണിലൂടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നു. ഇതേത്തുടർന്നാണ് അദ്ധ്യാപകൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും പൊലീസിനും പരാതി നല്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP