Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേമാരിയിൽ ഒറ്റപ്പെട്ട ഗർഭിണിയായ റോഡ് വീലർ 'ഉടമ'യ തേടുന്നു; ആറ് വയസ്സ് പ്രായമുള്ള നായയ്ക്ക് ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്; ഫ്രണ്ട്‌സ് ഓഫ് അനിമൽ എന്ന സംഘടന നായയുടെ സംരക്ഷണം ഏറ്റെടുത്തു

പേമാരിയിൽ ഒറ്റപ്പെട്ട ഗർഭിണിയായ റോഡ് വീലർ 'ഉടമ'യ തേടുന്നു; ആറ് വയസ്സ് പ്രായമുള്ള നായയ്ക്ക് ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്; ഫ്രണ്ട്‌സ് ഓഫ് അനിമൽ എന്ന സംഘടന നായയുടെ സംരക്ഷണം ഏറ്റെടുത്തു

മറുനാടൻ ഡെസ്‌ക്‌

ഏറ്റുമാനൂർ: പേമാരിയിൽ ഒറ്റപ്പെട്ട ഗർഭിണിയായ റോഡ് വീലർ 'ഉടമ'യ തേടുന്നു. കനത്ത മഴയിൽ അലഞ്ഞ് തിരിയുന്ന നിലയിൽ കണ്ടെത്തിയ റോഡ്‌വീലർ ഇനത്തിൽപ്പെട്ട ഗർഭിണിയായ നായയുടെ ഉടമയെയാണ് തേടുന്നത്. കഴിഞ്ഞ ദിവസമാണ് കോട്ടയം ഏറ്റൂമാനൂർ കാണക്കാരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ വേദഗിരിയിൽ നിന്നുമാണ് അലഞ്ഞ് തിരിയുന്ന നിലയിൽ നായയെ കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ ഫ്രണ്ട്‌സ് ഓഫ് അനിമൽ എന്ന സംഘടന നായയെ നായയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്.

സമീപത്തുള്ള വീട്ടിലെ നായ അഴിഞ്ഞ് പോയതാണെന്ന് കരുതി നാട്ടുകാർ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് നായ മറ്റെവിടെന്നോ എത്തിയതാണെന്ന് വ്യക്തമായത്. ആറ് വയസ്സ് പ്രായമുള്ള നായയ്ക്ക് ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. കനത്ത മഴയിൽ പ്രളയ ഭീതിയിൽ വീട്ടുകാർ തുറന്ന് വിട്ട നായയാവുമെന്ന സംശയത്തിലാണ് ഫ്രണ്ട്‌സ് ഓഫ് അനിമൽ സംഘടനയുള്ളത്. എല്ലാവരോടും നായ അടുപ്പം കാണിക്കുന്നുണ്ട്. എന്നാൽ സാധാരണ ഭക്ഷണം കഴിക്കാൻ വിമുഖത കാണിക്കുന്ന നായ പെഡിഗ്രി മാത്രമാണ് കഴിക്കാൻ തയ്യാറാവുന്നതെന്ന് ഫ്രണ്ട്‌സ് ഓഫ് അനിമൽ സംഘടനയുടെ ബിജു പഴയ പുരക്കൽ വ്യക്തമാക്കി.

നായയെ കണ്ടെത്തിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടും നിലവിൽ ഉടമസ്ഥർ ആരും എത്തിയിട്ടില്ല. എന്നാൽ വാർത്തയറിഞ്ഞ് നായയുടെ സംരക്ഷണം ഏറ്റെടുക്കാൻ നിരവധിയാളുകൾ എത്തുന്നുണ്ട്. കുറച്ച് ദിവസങ്ങൾ കൂടി നോക്കിയ ശേഷം ഉടമയെ കണ്ടെത്താനായില്ലെങ്കിൽ ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്ക് നൽകാനാണ് തീരുമാനമെന്ന് ബിജി വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP