Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറ്റങ്ങൾ കൊണ്ടുവരാൻ വോട്ട് ചെയ്താൽ മാത്രം പോരെന്ന് ജമ്മു കശ്മീർ ലഫ്‌നന്റ് ഗവർണർ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തയ്യാറാകണമെന്ന് ജനങ്ങളോട് ജി സി മുർമു

മാറ്റങ്ങൾ കൊണ്ടുവരാൻ വോട്ട് ചെയ്താൽ മാത്രം പോരെന്ന് ജമ്മു കശ്മീർ ലഫ്‌നന്റ് ഗവർണർ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തയ്യാറാകണമെന്ന് ജനങ്ങളോട് ജി സി മുർമു

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: മാറ്റങ്ങൾ കൊണ്ടുവരാൻ വോട്ട് ചെയ്താൽ മാത്രം പോരെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകണമെന്നും ജമ്മു കശ്മീർ ലഫ്. ഗവർണർ. 'തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഭാഗമാകണമെന്ന് ജനങ്ങൾ ചിന്തിക്കണം. പക്ഷേ ഞാൻ നിങ്ങളോട് പറയുന്നു, വോട്ട് ചെയ്താൽ മാത്രം പോര, ഇടയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുക കൂടി വേണം. ഈ പ്രക്രിയയുടെ ഭാഗമായില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നിങ്ങൾ കാണാനാഗ്രഹിക്കുന്ന മാറ്റം നിങ്ങൾക്ക് കൊണ്ടുവരാനാകുക' ഗവർണർ ജി. സി. മുർമു ചോദിച്ചു. ജമ്മുവിൽ സംഘടിപ്പിച്ച പത്താം ദേശീയ വോട്ടേഴ്സ് ദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിൽ ശരിയായ ആളുകളെ തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്കാണ്. അതുകൊണ്ടുതന്നെ വികസനവും ഭാവിയും നിങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ചെറുപ്പക്കാരോട് തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടുയരുന്ന ചർച്ചകളെക്കുറിച്ചും മുർമു സംസാരിച്ചു.

'ഇവി എം മെഷീനുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ഉണ്ടായി. നിരവധി സംസ്ഥാനങ്ങളിൽ ഇവി എം മെഷീൻ ഉപയോഗിച്ചിട്ടും സർക്കാരുകൾ മാറിവന്നു. ഇവി എം മെഷീനിൽ എന്തെങ്കിലും കൃത്രിമത്വം ഉണ്ടായിട്ടുണ്ടെങ്കിൽ ഈ സർക്കാരുകൾ മാറുമായിരുന്നില്ല', അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP