Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

.സ്ത്രീ കയറിയപ്പോൾ നടയടച്ച തന്ത്രി മനുഷ്യനല്ല ബ്രാഹ്മണ രാക്ഷസൻ; ശബരിമല നട തോന്നുമ്പോൾ പൂട്ടാൻ തന്ത്രിക്ക് എന്തധികാരം? രൂക്ഷ വിമർശനവുമായി ജി.സുധാകരൻ വീണ്ടും

.സ്ത്രീ കയറിയപ്പോൾ നടയടച്ച തന്ത്രി മനുഷ്യനല്ല ബ്രാഹ്മണ രാക്ഷസൻ; ശബരിമല നട തോന്നുമ്പോൾ പൂട്ടാൻ തന്ത്രിക്ക് എന്തധികാരം? രൂക്ഷ വിമർശനവുമായി ജി.സുധാകരൻ വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി നിലപാടിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ. ശബരിമല നട തോന്നുമ്പോൾ പൂട്ടാൻ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്ന് സുധാകരൻ ചോദിച്ചു. സ്ത്രീ കയറിയപ്പോൾ നടയടച്ച തന്ത്രി മനുഷ്യനല്ലാ പകരം ബ്രാഹ്മണ രാക്ഷസനാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ശബരിമല നടയിലെ ശുദ്ധികർമ്മവുമായി ബന്ധപ്പെട്ട് ഇതിനു മുൻപും സുധാകരൻ തന്ത്രിയെ വിമർശിച്ചിരുന്നു. ഒരു സഹോദരി കയറിയപ്പോൾ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ?, തന്ത്രി സ്ഥാനം പിൻവലിക്കാൻ സർക്കാരിന് അധികാരമില്ല. എന്നാൽ അതിന് ദേവസ്വം ബോർഡിന് അധികാരമുണ്ട്. ബ്രാഹ്മണ മേധാവിത്വത്തിന്റെ അധ:പതനമാണ് ഇതെന്നും സുധാകരൻ പറഞ്ഞു.

തന്ത്രിയിരിക്കുന്ന സ്ഥലത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കണം എന്ന വിമർശനം ഇതിന് മുൻപ് സുധാകരൻ ഉന്നയിച്ചിരുന്നു. ശബരിമലയിൽ അലഞ്ഞ് നടക്കുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിക്കുണ്ടാകില്ല. തന്ത്രിക്ക് അയ്യപ്പനോടല്ല കൂറെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബ്രാഹ്മണ മേധാവിത്വം ഇവിടെ എടുക്കേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP