Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോശം സ്വാശ്രയ കോളേജുകൾ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മന്ത്രി സുധാകരൻ; വിദ്യാഭ്യാസ കച്ചവടത്തിന് വേണ്ടി വാരിക്കോരി കൊടുത്തതാണ് ഇപ്പോൾ പ്രശ്‌നമാകുന്നതെന്നും മന്ത്രി

മോശം സ്വാശ്രയ കോളേജുകൾ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മന്ത്രി സുധാകരൻ; വിദ്യാഭ്യാസ കച്ചവടത്തിന് വേണ്ടി വാരിക്കോരി കൊടുത്തതാണ് ഇപ്പോൾ പ്രശ്‌നമാകുന്നതെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകൾ ഒഴികെ മറ്റെല്ലാം അടച്ചുപൂട്ടണമെന്ന് മന്ത്രി ജി സുധാകരൻ. ആകെയുള്ള 65,000 സീറ്റുകളിൽ പകുതിയും ഒഴിഞ്ഞുകിടക്കുകയാണെന്നും വിദ്യാഭ്യാസ കച്ചവടം നടത്താൻ കോളേജുകൾ വാരിക്കോരി കൊടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്നും മന്ത്രി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകൾ ഒഴികെ ഭൂരിപക്ഷം കോളേജുകളുടെയും അംഗീകാരം പിൻവലിക്കണം. എഞ്ചിനീയറിങ് കോളേജുകളുടെ എണ്ണം കുറക്കുന്നതാണ് നല്ലത്. സർക്കാർ നിയന്ത്രണങ്ങളെ കോളേജുകൾ അടച്ചിട്ട് മറികടക്കാനാണ് മാനേജ്‌മെന്റ് ശ്രമം. അവർ കോളേജുകൾ പൂട്ടുന്നതാണ് നല്ലതെന്നും തുറക്കേണ്ടെന്നും ജി സുധാകരൻ പറഞ്ഞു.

സ്വാശ്രയ കോളേജുകൾക്ക് ഭരണഘടനയ്ക്ക് മേലെ ഒരു അവകാശവുമില്ല. ഈ കോളേജുകൾ പലരും കേരളത്തിന് ഒരു പ്രശ്‌നം തന്നെയാണ്. കച്ചവടമെന്ന തരത്തിൽ സ്വകാര്യമേഖലയ്ക്ക് വാരിക്കോരിക്കൊടുത്തിന്റെ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്.

സർക്കാർ മേഖലയിൽ ഉള്ളതിനേക്കാൾ സ്വാശ്രയകോളേജുകൾ നൽകിയതാണ് പ്രശ്‌നമായത്. ഈ സർക്കാർ സ്വാശ്രയ മാനേജുമെന്റുകളെ നിലയ്ക്ക് നിർത്താനുള്ള ശ്രമം നടത്തുന്നുണ്ട്.

എഞ്ചിനീയറിങ് കോളേജുകൾ സംസ്ഥാനത്തിന് ഇത്രയും ആവശ്യമില്ല. ആകെയുള്ള 65000 സീറ്റുകളിൽ പകുതിയും ഒഴിഞ്ഞു കിടക്കുകയാണ്. സ്വാശ്രയ മാനേജുമെന്റുകൾക്ക് ഭരണഘടനയക്ക് അതീതമായ ഒരവകാശവും ഇല്ലെന്നും ജി സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP