Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാര്യർ മാറ്റണം; നടി മഞ്ജു വാര്യറെ വിമർശിച്ച് ജി സുധാകരൻ

വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാര്യർ മാറ്റണം; നടി മഞ്ജു വാര്യറെ വിമർശിച്ച് ജി സുധാകരൻ

ആലപ്പുഴ: വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാര്യർ മാറ്റണമെന്നു മന്ത്രി ജി.സുധാകരൻ. വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്ജു വാര്യരുടെ കണ്ണാടിയുടെ കുഴപ്പമാണതെന്നും ജി സുധാകരൻ പറഞ്ഞു. അഭിനേത്രി എന്ന നിലയിൽ ബഹുമാനക്കുറവില്ല. സാമൂഹിക വിപ്ലവങ്ങൾക്കു നേതൃത്വം നൽകിയ മന്നത്തു പത്മനാഭൻ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോൾ നവോത്ഥാന പ്രവർത്തനത്തെ എതിർക്കുന്നതെന്നും സുധാകരൻ ആലപ്പഴയിൽ പറഞ്ഞു.

സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീടു അതു പിൻവലിച്ചിരുന്നു. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാർട്ടികളുടെ പേരിൽ രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇതെത്തുടർന്നാണ് സുധാകരന്റെ പ്രതികരണം.

വനിതാ മതിലിൽ നിന്നും പിന്മാറിയെ മഞ്ജുവിനെ വിമർശിച്ച് ഇന്നലെ സിന്ധു ജോയിയും മന്ത്രി എം.എം മണിയും രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യരെ പ്രതീക്ഷിച്ചല്ല വനിതാ മതിൽ നിർമ്മിക്കാൻ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ലെന്നും മന്ത്രി മണി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP