Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘർഷം നടക്കുമ്പോൾ കായംകുളം എസ് ഐ ഉറങ്ങുകയായിരുന്നുവെന്ന് മന്ത്രി സുധാകരൻ; കായംകുളത്തെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ തുക വിതരണ ചടങ്ങ് അലങ്കോലമായത് ഇങ്ങനെ

സംഘർഷം നടക്കുമ്പോൾ കായംകുളം എസ് ഐ ഉറങ്ങുകയായിരുന്നുവെന്ന് മന്ത്രി സുധാകരൻ; കായംകുളത്തെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ തുക വിതരണ ചടങ്ങ് അലങ്കോലമായത് ഇങ്ങനെ

കായംകുളം : സംഘർഷം നടക്കുമ്പോൾ കായംകുളം എസ്.ഐ ഉറങ്ങുകയായിരുന്നുവെന്ന് മന്ത്രി സുധാകരൻ. വലിയൊരു സംഘർഷത്തിലേക്ക് നയിക്കാവുന്ന സംഭവം തടയാൻ പൊലീസിനായില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി. സുധാകരൻ പങ്കെടുത്ത ചടങ്ങിൽ കരിങ്കൊടികാട്ടിയ ബിജെപി കൗൺസിലർമാരെ സിപിഐ(എം) പ്രവർത്തകർ തടഞ്ഞതിനെച്ചൊല്ലി സംഘർഷത്തെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംഘർഷത്തിൽ കായംകുളം നഗരസഭയിലെ ഏഴ് ബിജെപി കൗൺസിലർമാർക്ക് പരിക്കേറ്റു. കായംകുളം നഗരസഭ ടൗൺഹാളിലാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ തുകവിതരണചടങ്ങിലായിരുന്നു സംഘർഷം. ഇന്നലെ വൈകിട്ട് നാല് മണിയോടെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റപ്പോൾ വനിതകൾ ഉൾപ്പെടെയുള്ള ബിജെപി കൗൺസിലർമാർ ബഹളം വയ്ക്കുകയായിരുന്നു.

പ്രധാനമന്ത്രി ആവാസ് യോജന നരേന്ദ്ര മോദിയുടെ പദ്ധതിയാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കുകയോ പേര് പരാമർശിക്കുകയോ ചെയ്യാതെ ചടങ്ങ് നടത്തുന്നത് അവഹേളനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സിപിഐ(എം) പ്രവർത്തകർ ഇവരെ ബലം പ്രയോഗിച്ച് ഹാളിന് പുറത്താക്കി. ചെറുത്ത് നിന്ന കൗൺസിലർമാർക്ക് മർദ്ദനമേറ്റു. കൗൺസിലർമാർക്കെതിരെ ചിലർ കസേര വലിച്ചെറിഞ്ഞു.

ബിജെപി മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവും ജില്ലാ ജനറൽസെക്രട്ടറിയുമായ ഡി. അശ്വനീദേവ്, കൗൺസിലറും ജില്ലാ വൈസ് പ്രസിഡന്റുമായ പാലമുറ്റത്ത് വിജയകുമാർ, കൗൺസിലർമാരായ രാജേഷ് കമ്മത്ത്, എസ്. സദാശിവൻ, രമണി, ഓമന അനിൽ, സുരേഖ ദിലീപ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

സംഘർഷം തുടങ്ങി അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. പുറത്ത് പ്രതിഷേധം തുടരുന്നതിനിടയിൽ പൊലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. ഇതിന് ശേഷം ചടങ്ങ് തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP