Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഘോരവനത്തിൽ അനുജന്റെ അടുത്ത് സീതയെ നിർത്തിയിട്ടുപോയത് മര്യാദയാണോ? സീത പറഞ്ഞതുകേട്ട് മാനിനെ പിടിക്കാൻ ലക്ഷ്മണൻ ചേട്ടത്തിയെ ഉപേക്ഷിച്ചുപോയതും ശരിയല്ല; ശങ്കരാചാര്യർക്ക് ഇംഎംഎസിന്റെ ഔന്യത്യമില്ലെന്ന് പറഞ്ഞ മന്ത്രി സുധാകരൻ ശ്രീരാമനെ വിലയിരുത്തുന്നത് ഇങ്ങനെ

ഘോരവനത്തിൽ അനുജന്റെ അടുത്ത് സീതയെ നിർത്തിയിട്ടുപോയത് മര്യാദയാണോ? സീത പറഞ്ഞതുകേട്ട് മാനിനെ പിടിക്കാൻ ലക്ഷ്മണൻ ചേട്ടത്തിയെ ഉപേക്ഷിച്ചുപോയതും ശരിയല്ല; ശങ്കരാചാര്യർക്ക് ഇംഎംഎസിന്റെ ഔന്യത്യമില്ലെന്ന് പറഞ്ഞ മന്ത്രി സുധാകരൻ ശ്രീരാമനെ വിലയിരുത്തുന്നത് ഇങ്ങനെ

ആലപ്പുഴ: രാമായണത്തിൽ രാമനേക്കാൾ മാന്യൻ രാവണനെന്ന വാദവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രംഗത്തെത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വനവാസക്കാലത്ത് കാടിനുള്ളിൽ അനുജനൊപ്പം സീതയെ നിർത്തിയിട്ട് പോയതും ലക്ഷമണൻ അവരെ ഉപേക്ഷിച്ചു പോയതും ശരിയായില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. നേരത്തെ ശ്രീ ശങ്കരാചാര്യരെ മോശക്കാരനായി സുധാകരൻ ചിത്രീകരിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ കേരള ബ്രാഹ്മണ സഭ കടുത്ത പ്രതിഷേധവുമായെത്തി. മുഖ്യമന്ത്രിയോട് സുധാകരനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെയാണ് പുതിയ വിവാദം. രാവണൻ സീതയുടെ അടുത്ത് വളരെ മാന്യമായാണ് പെരുമാറിയതെന്നും സുധാകരൻ പറയുന്നു. ഒരിക്കൽ പോലും അവരുടെ ശരീരത്തിൽ സ്്പർശ്ശിക്കാതെ മാന്യത പുലർത്തിയെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ന് രാമലക്ഷമണന്മാർ എന്നു നടിക്കുന്നവർ രാവണനെകണ്ടു പഠിക്കണമെന്ന് മന്ത്രി സുധാകരൻ അറിയിച്ചു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയാണ്. സുധാകരനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ എത്തുന്നു.

ഘോരവനത്തിൽ അനുജന്റെ അടുത്ത് സീതയെ നിർത്തിയിട്ടുപോയത് മര്യാദയാണോ? സീത പറഞ്ഞതുകേട്ട് മാനിനെ പിടിക്കാൻ ലക്ഷ്മണൻ ചേട്ടത്തിയെ ഉപേക്ഷിച്ചുപോയതും ശരിയല്ല. എന്നാൽ, രാവണൻ എത്ര മാന്യമായാണ് സീതയോട് പെരുമാറിയത്. പുഷ്പകവിമാനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്. ലങ്കയിൽ അശോകവനികയിൽ സംരക്ഷിതയായിരുത്തി. ഒരിക്കലും ശരീരത്തു തൊട്ടില്ല. ഇപ്പോഴുള്ള ശ്രീരാമന്മാർ ഇതൊക്കെ അറിയണമെന്നാണ് സുധാകരൻ പറഞ്ഞത്. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ആലപ്പുഴയിലെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അതിനോടൊപ്പം തിരവനന്തപുരത്ത് സന്യാസിയുടെ ലിംഗം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കണം. പെൺകുട്ടിയുടെ അമ്മ കാണിച്ചത് ശരിയാണോ എന്നും എല്ലാവരും ചിന്തിച്ചു നോക്കേണ്ടതുണ്ട്. പ്രായപൂർത്തിയായ മക്കളുള്ളതോർക്കാതെ സന്യാസിയെ വീട്ടിൽ കയറ്റി പാലും പഴവും കൊടുത്തുറക്കിയതും ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. പെൺകുട്ടികൾക്ക് ധൈര്യം വേണമെന്ന് പറഞ്ഞുനടക്കുന്ന മഹിളാ സംഘടനകൾ ഇക്കാര്യം ശ്രദ്ധിക്കണം. മകൾക്കെതിരേ സാക്ഷിപറയുന്ന അമ്മമാർ ഉണ്ടാവരുത്. തിരുവനന്തപുരത്തെ അമ്മ കാണിച്ചത് ശരിയാണോ? പ്രായപൂർത്തിയായ മകളുള്ളതോർക്കാതെ സന്ന്യാസിയെ വീട്ടിൽ കയറ്റി പാലും പഴവും കൊടുത്തുറക്കി. ഇതു ശരിയാണോ?

പെൺകുട്ടികളും ആൺകുട്ടികളും വീട്ടുപണി ചെയ്യണം. മുറ്റമടിക്കണം, കൃഷിപ്പണി ചെയ്യണം. ഒരുകാലത്ത് പശുവിനെ അഴിച്ചുകെട്ടിയിട്ട് കോളേജിൽ പഠിപ്പിക്കാൻ വരുന്ന പ്രൊഫസർമാരുണ്ടായിരുന്നു. അധ്വാനിക്കുന്നവർക്ക് മനക്കരുത്ത് കൂടും. അവർ ക്രിമിനലുകളൊരുക്കുന്ന ചതിക്കുഴിയിൽ വീഴില്ലെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP