Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ പോയി 'ഞങ്ങൾ കാണിച്ചു തരാം' എന്ന രീതിയിൽ വിരട്ടുന്നതു ശരിയല്ല; മെട്രോമാനെയും വയൽക്കിളികളേയും ഒരുപോലെ കൊള്ളിച്ചുപറഞ്ഞ് ഒളിയമ്പെയ്ത് ജി സുധാകരൻ; ബദൽ നിർദ്ദേശം വയ്ക്കുമ്പോൾ പദ്ധതിയെ തുരങ്കം വയ്ക്കുന്ന രീതിയിൽ ആകരുതെന്നും മന്ത്രി

ഡൽഹിയിൽ പോയി 'ഞങ്ങൾ കാണിച്ചു തരാം' എന്ന രീതിയിൽ വിരട്ടുന്നതു ശരിയല്ല; മെട്രോമാനെയും വയൽക്കിളികളേയും ഒരുപോലെ കൊള്ളിച്ചുപറഞ്ഞ് ഒളിയമ്പെയ്ത് ജി സുധാകരൻ; ബദൽ നിർദ്ദേശം വയ്ക്കുമ്പോൾ പദ്ധതിയെ തുരങ്കം വയ്ക്കുന്ന രീതിയിൽ ആകരുതെന്നും മന്ത്രി

കൊച്ചി: മെട്രോ പദ്ധതിയുമായി ഉടക്കി കേരളത്തോട് പിണങ്ങിയ ശ്രീധരനെതിരെയും ഹൈവേ വികസനത്തിന് എതിരെ പ്രതികരിച്ച വയൽക്കിളികൾക്ക് എതിരെയും ഒളിയമ്പുമായി വീണ്ടും ജി സുധാകരൻ. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ബദൽ നിർദ്ദേശങ്ങൾ വയ്ക്കുന്നത് പദ്ധതിയെ തന്നെ തുരങ്കം വയ്ക്കുന്ന രീതിയിലാവരുതെന്നും സർക്കാരിനു മുകളിൽ വ്യക്തികളെ പ്രതിഷ്ഠിക്കാൻ സാധിക്കില്ലെന്നും ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് ഒരു സർക്കാരുള്ളപ്പോൾ ഡൽഹിയിൽ പോയി 'ഞങ്ങൾ കാണിച്ചു തരാം' എന്ന രീതിയിൽ വിരട്ടുന്നതു ശരിയല്ലെന്നും വ്യക്തികളെ സർക്കാരിന് മുകളിൽ പ്രതിഷ്ഠിക്കാൻ സാധിക്കില്ലെന്നും ആയിരുന്നു മന്ത്രിയുടെ പ്രസംഗം. മെട്രോമാനേയും വയൽക്കിളികളേയും ഉദ്ദേശിച്ചാണ് മന്ത്രി പ്രതികരിച്ചത് എന്നതരത്തിൽ വിഷയം ചർച്ചയായി. ഒരു സർക്കാരിനെയും ജനങ്ങൾ സ്ഥിരമായി പ്രതിഷ്ഠിച്ചിട്ടില്ല എന്നത് ഓർക്കണമെന്നും കുണ്ടന്നൂർ മേൽപ്പാല നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ മന്ത്രി വ്യക്തമാക്കി.

കുണ്ടന്നൂർ മേൽപ്പാല നിർമ്മാണത്തിനെതിരെ ഒരാൾ കോടതിയെ സമീപിച്ചു സ്റ്റേ നേടി. രണ്ടു മാസം പണി മുടക്കി എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ നേട്ടം. ഒരാളുടെ അഭിപ്രായം മാത്രം കേട്ടു സർക്കാരിനു പോകാനാവില്ല. എല്ലാവരും ജനാധിപത്യത്തിനു കീഴിലാണ്. ദുരുദ്ദേശ്യത്തോടെയല്ല കാര്യങ്ങൾ ചെയ്യുന്നത്. ആവശ്യമായ, കുറഞ്ഞ വിട്ടുവീഴ്ചകൾ ചെയ്യണം. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയിൽ കേരളത്തിലും കുറച്ചു ഭാഗം വരുന്നുണ്ട്. അതിനായി കൃഷിഭൂമിയോ നിലമോ വനമോ ഏറ്റെടുക്കേണ്ടി വരും. അതു വസ്തുതയാണ്. പദ്ധതി വേണോ എന്നത് ആദ്യം തീരുമാനിക്കണം. വേണം എന്നു തീരുമാനിച്ചാൽ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും പരമാവധി കുറച്ചു കൊണ്ടു നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുക സുധാകരൻ പറഞ്ഞു.

കേരളത്തിൽ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ മണ്ടന്മാരൊന്നുമല്ല. അവർ കാര്യങ്ങൾ പഠിച്ച് നടപ്പാക്കുമ്പോൾ ചെറിയ പിശകുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താം. അല്ലാതെ ഒന്നോ രണ്ടോ ആളുകൾ പറയുന്നതു മാത്രം കേട്ട് സർക്കാരിനു മുന്നോട്ടു പോകാനാവില്ല. സാധ്യമാവുന്ന കാര്യങ്ങൾ കൂടി അട്ടിമറിക്കാനേ ഇത് ഉപകരിക്കുകയുള്ളൂ. കേരളത്തിലെ പാലങ്ങളിൽ ടോൾ പിരിക്കുന്നത് പൂർണമായും നിർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 14 പാലങ്ങളിലാണ് ഇപ്പോൾ ടോൾ പിരിക്കുന്നത്. ഇവിടുത്തെ കരാറുകൾ റദ്ദാക്കുമ്പോഴുള്ള നിയമപ്രശ്‌നങ്ങൾ പഠിക്കുകയാണ്. - ഇതായിരുന്നു മന്ത്രിയുടെ പ്രസംഗ സംഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP