Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗെയിൽ വിരുദ്ധ സമരം തുടരും; സർക്കാരിന്റെ ഒത്തു തീർപ്പു നിർദ്ദേശങ്ങൾ സമര സമിതി തള്ളി; ഭൂമിക്ക് വിപണി വിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റണമെന്നും ആവശ്യം

ഗെയിൽ വിരുദ്ധ സമരം തുടരും; സർക്കാരിന്റെ ഒത്തു തീർപ്പു നിർദ്ദേശങ്ങൾ സമര സമിതി തള്ളി; ഭൂമിക്ക് വിപണി വിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റണമെന്നും ആവശ്യം

കണ്ണൂർ: ഗെയിൽ വിരുദ്ധ സമരം തുടരും. സർക്കാരിന്റെ ഒത്തു തീർപ്പു നിർദ്ദേശങ്ങൾ് സമര സമിതി തള്ളി. ഗെയിൽ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള തീരുമാനം അടക്കമുള്ളവയാണ് സമര സമിതി തള്ളിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലുണ്ടായ തീരുമാനങ്ങളാണ് സ്വീകാര്യമല്ല എന്ന് സമരക്കാർ അറിയിച്ചത്.

ഭൂമിക്ക് വിപണി വിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടരാനാണ് തീരുമാനം.

സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണമെന്ന ആവശ്യവും സമര സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. സഹനസമരം തുടരാനാണ് തീരുമാനം. ഏഴ് ജില്ലകളിൽ നിന്നുള്ള സമരസമിതി നേതാക്കളെ ഉൾപ്പെടുത്തി ഈമാസം 18 ന് മുക്കത്ത് യോഗം ചേരാനും സമര സമിതി തീരുമാനമെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലുണ്ടായ തീരുമാനങ്ങൾ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, സമരം തുടരാനാണ് ഞായറാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമുണ്ടായത്.

പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണിവില നിജപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. പത്തുസെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് ആശ്വാസധനമായി അഞ്ച് ലക്ഷംരൂപ നൽകാനും തീരുമാനമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP