Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേസ് കൊടുക്കാൻ അമൃതമഠത്തെ വെല്ലുവിളിച്ച് ഗെയ്ൽ; അമ്മയുമായി അവിഹിതമുണ്ടായിരുന്നത് അമൃതാത്മാനന്ദയ്ക്ക്; കൂടുതൽ ആരോപണങ്ങളുമായി ഗെയ്ൽ ഇന്നുരാത്രി വീണ്ടും കൈരളിയിൽ

കേസ് കൊടുക്കാൻ അമൃതമഠത്തെ വെല്ലുവിളിച്ച് ഗെയ്ൽ; അമ്മയുമായി അവിഹിതമുണ്ടായിരുന്നത് അമൃതാത്മാനന്ദയ്ക്ക്; കൂടുതൽ ആരോപണങ്ങളുമായി ഗെയ്ൽ ഇന്നുരാത്രി വീണ്ടും കൈരളിയിൽ

തിരുവനന്തപുരം: അമൃതാനന്ദമയിക്കെതിരായ ലൈംഗികാരോപണങ്ങളും ആശ്രമത്തിൽ നേരിട്ട പീഡനങ്ങളും കൈരളി പീപ്പിൾ ചീഫ് എഡിറ്റർ ജോൺബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിൽ ഗെയ്ൽ ട്രെഡ്വെൽ ആവർത്തിച്ചതോടെ വിളറിവെളുത്ത് അമൃതമഠം. അഭിമുഖത്തിന്റെ രണ്ടാംഭാഗം ഇന്ന് രാത്രി ഒമ്പതരയ്ക്ക് ചാനൽ സംപ്രേഷണം ചെയ്യുമ്പോൾ കൂടുതൽ ഗുരുതരമായ എന്തെല്ലാം ആരോപണങ്ങളാണ് ഇനിയും പുറത്തുവരികയെന്ന് കാതോർത്ത് കേരളം.

അമൃതമഠത്തിലെ പീഡനങ്ങളും അനാശാസ്യങ്ങളും സാമ്പത്തിക ക്രമക്കേടുകളും മുൻ അന്തേവാസിയും അമൃതാനന്ദമയിയുടെ പിഎയുമായിരുന്ന ഗെയ്ൽ 'വിശുദ്ധ നരകംന' എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യങ്ങൾ കേരളത്തിൽ വലിയ ചർച്ചയായത്. തുടർന്ന് അവർ ചില അഭിമുഖങ്ങളിലൂടെ താൻ പറഞ്ഞതെല്ലാം ശരിവച്ചെങ്കിലും ചാനൽ അഭിമുഖത്തിൽ കൂടുതൽ ഗുരുതരമായ ആരോപണങ്ങളാണ് മഠത്തിനും അമൃതാനന്ദമയിക്കും ശിഷ്യർക്കുമെതിരെ തുറന്നുപറയുന്നത്. മഠത്തിന്റെ അടിത്തറ ഇളക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറംലോകത്ത് എത്തിയതോടെ അമൃതാനന്ദമയിക്കും മുഖ്യ ശിഷ്യർക്കുമെതിരെ പൊലീസിന് കേസെടുക്കേണ്ടിവരുമെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് നിയമജ്ഞരും വ്യക്തമാക്കുന്നു.

ഇന്നലെ വൈകുന്നേരം ഏഴ് മണിമുതൽ വെളിപ്പെടുത്തലുകളുടെ സൂചനകളും അതേ സംബന്ധിച്ചുള്ള ചർച്ചകളും തുടർന്ന് 9 മുതൽ പത്ത് വരെ അഭിമുഖത്തിന്റെ ഒന്നാം ഭാഗവുമാണ് സംപ്രേഷണം ചാനൽ സംപ്രേഷണം ചെയ്തത്. തന്റെ പുസ്തകമായ ഹോളിഹെല്ലിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തുന്നതോടൊപ്പം ഓരോ സാഹചര്യവും അക്കമിട്ട് നിരത്തുന്ന അവർ തന്നെ ബാലു എന്ന അമൃതസ്വരൂപാനന്ദ ക്രൂരമായി ബലാത്സംഗം ചെയ്തത് വിവരിക്കുന്നത് വിതുമ്പിക്കൊണ്ട് ഇടറിയ ശബ്ദത്തിലാണ്. താൻ ആശ്രമജീവിതത്തിൽ അനുഭവിച്ചതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പുസ്തകത്തിലെഴുതിയതെന്ന് ഗെയ്ൽ പറഞ്ഞു. പുസ്തകത്തിൽ ബാലു എന്ന പേരിൽ പറയുന്നത് അമൃതാനന്ദമയി മഠത്തിലെ അധികാര കേന്ദ്രങ്ങളിലൊരാളായ അമൃതസ്വരൂപാനന്ദ തന്നെയാണെന്ന് ഗെയ്ൽ വ്യക്തമാക്കി.

മഠത്തിൽ അമൃതാനന്ദമയിയുടേതുൾപ്പെടെയുള്ള ലൈംഗിക ബന്ധങ്ങൾക്ക് താൻ ദൃക്‌സാക്ഷിയായിരുന്നെ്നും ഗെയ്ൽ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്#. ശിഷ്യനായ റാവു എന്നയാളുടെ കൈയിൽ അമൃതാനന്ദമയിയുടെ മുറിയുടെ താക്കോലുണ്ടായിരുന്നു. രാത്രിയിൽ ഇയാൾ മുറിയിൽ കയറിപ്പോകുന്നത് താൻ കാണാറുണ്ട്. ഇപ്പോഴും ആശ്രമത്തിലുള്ള അമൃതാത്മാനന്ദയാണ് ഇയാളെന്നും ഗെയിൽ വെളിപ്പെടുത്തി. അമൃതാനന്ദമയിയെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം ഗെയിൽ നിഷേധിച്ചു.

മഠം വിട്ടശേഷവും ഓസ്‌ട്രേലിയയിൽ ആശ്രമം സ്ഥാപിക്കാൻ 15,000 ഡോളർ നൽകാമെന്ന് മഠം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, താൻ പണം വാങ്ങിയില്ല. അമൃതാനന്ദമയിയെ കൊലപ്പെടുത്താൻ താൻ ശ്രമിച്ചിരുന്നെങ്കിൽ ആശ്രമം സ്ഥാപിക്കാൻ പണം വാഗ്ദാനം നൽകുമായിരുന്നോയെന്ന് ഗെയിൽ ചോദിച്ചു. അമൃതാനന്ദമയിക്ക് വിശ്വാസികൾ കരുതുന്നതുപോലെ ഒരു ദിവ്യത്വവും ഇല്ലെന്നും അവർ പറഞ്ഞു.

മഠത്തിലെത്തി കുറച്ചുകാലത്തിന് ശേഷമാണ് മാതാ അമൃതാനന്ദമയിയും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം മനസിലാകുന്നതെന്ന് പറഞ്ഞ ഗെയ്ൽ അവിടെയുണ്ടായ അനുഭവങ്ങളും പറയുന്നു. ആശ്രമത്തിനു പുറത്തുപോയി മറ്റ് സ്ത്രീകളെ പ്രാപിക്കാതിരിക്കാനാണ് അമ്മ ശിഷ്യന്മാരുമായി ലൈംഗികബന്ധത്തിന് വഴങ്ങിയത് എന്നാണ് ആദ്യം കരുതിയത്. പിന്നീട് വിചാരിച്ചു ചെറുപ്പക്കാർ മഠത്തിൽ നിന്ന് ചാടിപ്പോകാതിരിക്കാൻ വേണ്ടി അമ്മ വിധേയയാവുന്നു എന്നാണ്. പക്ഷെ പിന്നീടാണ് മനസിലായത് അങ്ങനെയല്ല കാര്യങ്ങൾ എന്ന്.

താൻ അമൃതാനന്ദമയിയെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമ്മിച്ചു എന്നാരോപിച്ച ലക്ഷ്മി എന്ന സ്വാമിനിയും ആശ്രമത്തിൽ ബലാത്സംഗത്തിനിരയായിട്ടുണ്ട്. തന്റെ അതേ അവസ്ഥയിലൂടെയാണ് അവരും കടന്നുപോയത്. അവർ പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്. എന്നാൽ ഇപ്പോൾ അവർ തനിക്കെതിരെ തിരിഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. തനിക്കെതിരെയുള്ള ലക്ഷ്മിയുടെ പരാമർശം സ്വമേധയാ ഉള്ളതാണെന്ന് കരുതുന്നില്ലെന്നും ഗെയ്ൽ പറഞ്ഞു.
ആശ്രമത്തിൽ എവിടെയും തനിക്ക് പരാതിപ്പെട്ടാൻ സ്ഥലമില്ലായിരുന്നു. കാരണം പുസ്തകത്തിൽ പറയുന്നത് പോലെ അമ്മയും അമൃതസ്വരൂപാനന്ദയും തമ്മിലുള്ള ബന്ധം തന്നെയായിരുന്നു കാരണം. ദുർബലയായ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ഒരു തരത്തിലും ആശ്രമത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ലായിരുന്നു. ആശ്രമത്തിൽ നിന്നു വിട്ടുപോകാനുള്ള സാഹചര്യം കണ്ടെത്താൻ വർഷങ്ങളെടുത്തു.

ആശ്രമത്തിൽ നിന്ന് പുറത്ത് പോയ ശേഷം നിരവധി തവണ തിരിച്ചുവരാൻ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിൽ ആശ്രമമിട്ട് അതിന്റെ ചുമതല നൽകാമെന്നും പറഞ്ഞു. പക്ഷെ ഞാൻ തയ്യാറായില്ല. എന്ത് കൊണ്ടാണ് ഇതല്ലൊം തുറന്ന് പറയുന്നത് എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോൾ. ജീവിതത്തിലെ സങ്കടകരമായ അനുഭവമാണെന്നും ഇതോടെ തന്റെ മനസമാധാനം ഇല്ലാതായെന്നും അവർ പറയുന്നു. ഇതിൽ നിന്നും മോചനം നേടാനാണ് പുസ്തകമെഴുതിയതെന്നും ഗെയ്ൽ വ്യക്തമാക്കി. തനിക്ക് ഭീഷണിയുണ്ടെന്നും നിരവധി ഭീഷണി ഫോൺ കോളുകളും മെയിലുകളും ലഭിക്കുന്നുണ്ടെന്നും ഗെയ്ൽ പറഞ്ഞു. തനിക്കെതിരെ കേസ് ഫയൽ ചെയ്യാൻ അമൃതാനന്ദമയി മഠത്തിനെ ഗെയ്ൽ വെല്ലുവിളിച്ചു. മഠത്തിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും അവർ പറഞ്ഞു.

ന്യൂയോർക്കിൽ വച്ചാണ് ബ്രിട്ടാസ് ഗെയ്ൽ ട്രെഡ്വെല്ലുമായി മലയാളത്തിൽ അഭിമുഖം നടത്തിയത്. ന്യൂയോർക്കിൽ നിന്നും 12 മണിക്കൂർ വിമാനത്തിൽ യാത്രചെയ്താൽ എത്തുന്ന ഹാവായ് ദ്വീപിലെ മൗവി എന്ന സ്ഥലത്താണ് ഗെയ്ൽ താമസിക്കുന്നത്. ഗെയ്‌ലിന്റെ വെളിപ്പെടുത്തൽ വന്ന ദിവസം മുതൽ ബ്രിട്ടാസ് അവരുമായി നേരിട്ട് അഭിമുഖത്തിന് ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ പണച്ചെലവും യാത്രാബുദ്ധിമുട്ടും കാരണം വൈകുകയായിരുന്നു. ഒടുവിൽ ബ്രിട്ടാസിനോട് ന്യൂയോർക്കിൽ എത്തിയാൽ മതിയെന്നും താൻ അങ്ങോട്ട് വരാമെന്ന് ഗെയ്ൽ നിർദേശിക്കുകയുമായിരുന്നു. അങ്ങനെയാണ് ബ്രിട്ടാസ് ന്യൂയോർക്കിലേക്ക് പറക്കുന്നത്. ന്യൂയോർക്കിലായിരുന്നു അഭിമുഖം.
ശിഷ്യരുമായി അമ്മയ്ക്ക് ലൈംഗീക ബന്ധം പതിവ്; ബാലു അമൃത സ്വരൂപാനന്ദതന്നെ; അമേരിക്കയിൽ വച്ച് കണ്ടപ്പോൾ അമ്മ നടുങ്ങി: അമൃത മഠത്തിന്റെ അടിത്തറയിളക്കുന്ന വെളിപ്പെടുത്തലുകളുമായി ഗെയ്ൽ-ബ്രിട്ടാസ് അഭിമുഖം
നികുതി ഇളവുതേടി കോടതിയിൽ പോയ അമൃത ആശുപത്രി കുടുങ്ങി; കെട്ടിടങ്ങളിൽ മിക്കതും അനധികൃതമെന്ന് സർക്കാർ; അമ്മപ്പേടി മൂലം നടപടി എടുക്കാതെ അധികൃതരുടെ ഒത്തുകളി
ഒളിക്യാമറയിൽ അമ്മയെ കുടുക്കിയത് എങ്ങനെ? അമൃതാനന്ദമയി സ്വാധീനിക്കാൻ ശ്രമിച്ച സിപിഐ(എം) നേതാവ് വിജേഷ് അനുഭവം പങ്കുവച്ച് മറുനാടൻ മലയാളിയോട്

അമൃത സിംഹാസനം ഇളകുമോ? അമേരിക്കയിൽ എത്തി ബ്രിട്ടാസ് ഗെയിലിനെ കണ്ടു; പുസ്തകങ്ങളിൽ പറയാത്ത വെളിപ്പെടുത്തലുകൾ കാത്ത് കേരളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP