Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്യാലറി തകർന്നത് ഫുട്‌ബോൾ മത്സരത്തിന് തൊട്ട് മുൻപ്; കടലുണ്ടിയിൽ സെവൻസ് മത്സരം കാണാനെത്തിയപ്പോൾ തകർന്ന ഗ്യാലറിയിൽ ഉണ്ടായിരുന്നത് ഇരുന്നൂറിലധികം കാണികൾ; ഗുരുതര പരിക്കുമായി നിരവധിപേർ മെഡിക്കൽ കോളേജിൽ; ചോദ്യമുയരുന്നത് മലബാറിൻെ മുക്കിലും മൂലയിലും നടക്കുന്ന ടൂർണമെന്റുകളുടെ താൽക്കാലിക ഗ്യാലറികളുടെ സുരക്ഷയെക്കുറിച്ച് തന്നെ

ഗ്യാലറി തകർന്നത് ഫുട്‌ബോൾ മത്സരത്തിന് തൊട്ട് മുൻപ്; കടലുണ്ടിയിൽ സെവൻസ് മത്സരം കാണാനെത്തിയപ്പോൾ തകർന്ന ഗ്യാലറിയിൽ ഉണ്ടായിരുന്നത് ഇരുന്നൂറിലധികം കാണികൾ; ഗുരുതര പരിക്കുമായി നിരവധിപേർ മെഡിക്കൽ കോളേജിൽ; ചോദ്യമുയരുന്നത് മലബാറിൻെ മുക്കിലും മൂലയിലും നടക്കുന്ന ടൂർണമെന്റുകളുടെ താൽക്കാലിക ഗ്യാലറികളുടെ സുരക്ഷയെക്കുറിച്ച് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സെവൻസ് ഫുട്‌ബോൾ മത്സരം നടക്കാനിരിക്കെ താൽക്കാലിക ഗ്യാലറി തകർന്നുവീണ് അറുപതോളം പേർക്ക് പരിക്ക്. കോഴിക്കോട് കടലുണ്ടിയിൽ സെവൻസ് മത്സരത്തിനായി താത്കാലികമായി നിർമ്മിച്ച ഗാലറിയാണ് തകർന്നു വീണത്. മത്സരം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഫുട്‌ബോൾ ആവേശം കൊടുമ്പിരികൊണ്ട് നിൽക്കുന്ന മലബാറിൽ ഇത്തരം ടൂർണമെന്റുകൾ വ്യാപകമാണ്. വൻ ജനക്കൂട്ടമത്തുന്ന ടൂർണമെന്റുകളിൽ നിർമ്മിക്കുന്ന ഗ്യാലറികളുടെ സുരക്ഷയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.

നടുവിന് പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്.ടീം കടലുണ്ടി സംഘടിപ്പിക്കുന്ന ബിജു ആനന്ദ് മെമോറിയിൽ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പിൽ പീടികയും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയത്തിലായിരുന്നു മത്സരം.തകർന്നുവീണ ഗാലറിയിൽ ഇരുന്നൂറിലധികം ആളുകളുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. അപകടം നടന്ന പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങളെ പൊലീസ് ഏറെ പണിപ്പെട്ടാണ് നീക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP