Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചിയിൽ ലക്ഷങ്ങളുടെ ചീട്ടുകളി കേന്ദ്രങ്ങളിൽ നിന്ന് 11 പേർ പിടിയിൽ; സംഘം തമ്പടിച്ചത് സ്വകാര്യ ഹോട്ടലുകളിൽ; പിടികൂടിയത് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

കൊച്ചിയിൽ ലക്ഷങ്ങളുടെ ചീട്ടുകളി കേന്ദ്രങ്ങളിൽ നിന്ന് 11 പേർ പിടിയിൽ; സംഘം തമ്പടിച്ചത് സ്വകാര്യ ഹോട്ടലുകളിൽ; പിടികൂടിയത് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗരത്തിലെ സ്വകാര്യ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ലക്ഷങ്ങൾ കൈമാറ്റം നടത്തി ചീട്ട് കളി നടത്തി വരുകയായിരുന്ന വൻ ഗാംബ്ലിങ്ങ് സംഘങ്ങളിൽപ്പെട്ട പതിനൊന്ന് പേർ കൊച്ചി സിറ്റി ഷാഡോ പൊലീന്റെ പിടിയിലായി. വൻ ഗ്യാംബ്ലിങ്ങ് സംഘങ്ങൾ നഗരത്തിൽ തമ്പടിച്ച് വൻതോതിൽ പണം വെച്ച് ചൂതാട്ടങ്ങളിൽ ഏർപെടുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ എം പി ദിനേശിന് ലഭിച്ച വിവരത്തെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം തൃക്കാക്കര സ്റ്റേഷൻ പരിധിയിലും, നോർത്ത് സ്റ്റേഷൻ പരിധിയും നടത്തിയ തിരച്ചിലിൽ ആണ് പ്രതികൾ പിടിയിലായത്.

രണ്ട് സംഘങ്ങളിൽ നിന്നുമായി മൂന്നേക്കാൽ ലക്ഷം രൂപയും, മുന്തിയ ഇനം വിദേശമദ്യങ്ങളും, നിരവധി മൈാബൈൽ ഫോണുകളും, കളിക്കാൻ ഉപയോഗിക്കുന്ന വിദേശ നിർമ്മിത ചീട്ടുകളും കണ്ടെടുത്തു.തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രമുഖ സ്വകാര്യ ലോഡ്ജിൽ നിന്നും തമ്മനം സ്വദേശികളായ സനൽ (37), സിയാദ് (43, തലയോലപ്പറമ്പ് സ്വദേശി ഷുക്കൂർ (47), മുളവുകാട് സ്വദേശി രാജേഷ് (47) എന്നിവരും, നോർത്ത് റയിവേ സ്റ്റേഷനു സമീപമുള്ള നക്ഷത്ര ഹോട്ടലിൽ നിന്നും പോണേക്കര സ്വദേശി റസീക്ക്(37), കൊല്ലം സ്വദ്ദേശി ഷാനവാസ് (38), കലൂർ സ്വദേശികളായ നിഷാദ് (43),സാദിക്ക് (44), അസീസ്(45), കാക്കനാട് സ്വദേശി മജീദ്(44), എളമക്കര സ്വദേശി ഷെഫീസ് (57), എന്നിവരാണ് പൊലീസ് പിടിയിലായത്.

പിടിയിലായവർ എല്ലാം തന്നെ മുൻപും ചൂതാട്ട കേസുകളിൽപ്പെട്ടവരാണ്.ശക്തമായ പൊലീസ് നടപടികളെ തുടർന്ന് ഇത്തരം ചൂതാട്ട സംഘങ്ങൾ എല്ലാം തന്നെ നഗരത്തിന്ന് പുറത്തേയ്ക്ക് പ്രവർത്തനം മാറ്റിയിരിക്കുകയായിരുന്നു, പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തങ്ങളിലേക്ക് പൊലീന്റെ ശ്രദ്ധ മാറിയ സന്ദർഭം മുതലെടുത്ത് ഈ സംഘങ്ങൾ നഗരത്തിൽ വീണ്ടും സജീവമാകുയായിരുന്നു. ഷാഡോ എസ് ഐ എ ബി വിബിൻ, നോർത്ത് എസ് ഐ ബിബിൻ ദാസ്, തൃക്കാക്കര എസ് ഐ ഷാജു, ഷാഡോ പൊലീസുകാർ എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP