Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയത്തിൽ ആരോപണങ്ങൾ സാധാരണം; കാറിനു സൈഡ് കൊടുക്കാത്തതിനെ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ പ്രതികരിക്കാനില്ലെന്ന് ഗണേശ് കുമാർ എംഎൽഎ

രാഷ്ട്രീയത്തിൽ ആരോപണങ്ങൾ സാധാരണം; കാറിനു സൈഡ് കൊടുക്കാത്തതിനെ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ പ്രതികരിക്കാനില്ലെന്ന് ഗണേശ് കുമാർ എംഎൽഎ

പത്തനാപുരം: കാറിനു സൈഡ് കൊടുക്കാത്തതിനെ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ പ്രതികാരിക്കാതെ കെ ഗണേശ് കുമാർ എംഎൽഎ. രാഷ്ട്രീയ ആരോപണം മാത്രമാണെന്ന നിലപാടിലാണ് എംഎൽഎ. രാഷ്ട്രീയത്തിൽ ആരോപണങ്ങൾ സാധാരണമാണെന്നും വിവാദങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും ഗണേശ് കുമാർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് എംഎൽഎ മറുപടി നൽകാൻ തയാറായില്ല.

കാറിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കെ.ബി. ഗണേശ് കുമാർ എംഎൽഎയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിച്ചതായാണ് പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പത്തനാപുരം എംഎൽഎക്കെതിരെ പരാതി നൽകിയത്. എന്നാൽ യുവാവ് നൽകിയ പരാതിയിൽ കാര്യമായ നടപടി സ്വീകരിക്കാതെ പൊലീസ് പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചത്.

അഞ്ചലിൽ അഗസ്ത്യകോട് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. ഗണേശ് കുമാറും ഡ്രൈവറും ചേർന്ന് തന്നെ മർദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണൻ പറഞ്ഞു. ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന റോഡിൽവെച്ച് എംഎൽഎയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മർദ്ദനം. മരണവീട്ടിലേക്ക് വന്നതായിരുന്നു ഇരുകൂട്ടരും. അനന്തകൃഷ്ണനെ അഞ്ചൽ ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

അതേസമയം കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കെ.ബി ഗണേശ് കുമാർ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. സംഭവത്തിൽ കെ.ബി ഗണേശ് കുമാർ എംഎൽഎയ്ക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തപ്പോൾ ഗണേശ് കുമാറിനെതിരെ നിസാര കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നായിരുന്നു ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP