Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിംഗം പൂർവ്വ സ്ഥിതിയിലായതായി ഗംഗേശാനന്ദയും ഡോക്ടറും; ചികിത്സയിലായിരുന്ന എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വാർത്താ സമ്മേളനം; കാര്യങ്ങൾ വിശദീകരിക്കുന്നത് മൂത്രാശയ വിഭാഗം മേധാവി ഡോ:ആർ.വിജയൻ

ലിംഗം പൂർവ്വ സ്ഥിതിയിലായതായി ഗംഗേശാനന്ദയും ഡോക്ടറും; ചികിത്സയിലായിരുന്ന എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വാർത്താ സമ്മേളനം; കാര്യങ്ങൾ വിശദീകരിക്കുന്നത് മൂത്രാശയ വിഭാഗം മേധാവി ഡോ:ആർ.വിജയൻ

കൊച്ചി: പെൺകുട്ടി ലിംഗം ഛേദിച്ചു എന്നാരോപണം നേരിടുന്ന ഗംഗേശാനന്ദ എന്ന ഗണേശാനന്ദ തീർത്ഥയുടെ ജനനേന്ദ്രിയം പൂർവ്വ സ്ഥിതിയിലായതായി വാർത്താക്കുറിപ്പ്. ഇത് സംബന്ധിച്ച് ചികിത്സിച്ച ഡോക്ടറും ഗംഗേശാനന്ദയും മാധ്യമങ്ങളെ കാണും.

ലിംഗം മുറിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഗംഗേശാനന്ദ 2017 ഡിസംബർ 27 നാണ് എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വിദഗ്ദ്ധ ചികിത്സ തേടിയത്. മൂന്ന് മാസത്തെ ചികിത്സയ്ക്കൊടുവിൽ ജനനേന്ദ്രിയം പൂർവ്വ സ്ഥിയിലായി എന്നാണ് വിവരം. ചികിത്സയുടെ വിശദാംശങ്ങൾ വിവരിക്കുന്നത് ഹോസ്പിറ്റലിലെ മൂത്രാശയ വിഭാഗം മേധാവി ഡോ:ആർ.വിജയനാണ്. ഉച്ചയ്ക്ക് 12 മണിക്ക് സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ കോൺഫറൻസ് ഹാളിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.

2017 മെയ് മാസം 19 നാണ് സ്വാമിയുടെ ലിംഗം പെൺകുട്ടി ഛേദിച്ച സംഭവം നടന്നത്. വീട്ടിൽവെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പേട്ട സ്വദേശിയായ യുവതി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസെത്തിയാണ് ഇദ്ധേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ലിംഗം 90 ശതമാനവും മുറിഞ്ഞ്് തൂങ്ങിയ നിലയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്്. അതിനാൽത്തന്നെ ലിംഗം തുന്നിച്ചേർക്കാനായില്ല.

പിന്നീട് നീണ്ട ശസ്ത്ര ക്രിയക്കൊടുവിൽ തുന്നിച്ചേർക്കുകയായിരുന്നു. തുന്നിച്ചേർത്തെങ്കിലും ലൈംഗിക ശേഷി തിരിച്ചു കിട്ടിയിരുന്നില്ല. പിന്നീടാണ് എറണാകുളത്തെ ഹോസ്പിറ്റലിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP