Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മജിസ്ട്രേറ്റിന് മുന്നിലുള്ള രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനിൽക്കും; അതിനാൽ സ്വാമിയെ അനുകൂലിച്ച് പെൺകുട്ടി സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും ഹൈക്കോടതി; സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി

മജിസ്ട്രേറ്റിന് മുന്നിലുള്ള രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനിൽക്കും; അതിനാൽ സ്വാമിയെ അനുകൂലിച്ച് പെൺകുട്ടി സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും ഹൈക്കോടതി; സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി : ലിംഗം ഭേഛദിക്കപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ആരോഗ്യനില തൃപ്തികരമെന്ന് സർക്കാർ ഹൈക്കോടതിയിൽ.

കേസിൽ ഗംഗേശാനന്ദ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വാമിക്ക് വിദഗ്ധ ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്ന സർക്കാർ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മജിസ്ട്രേറ്റിന് മുന്നിലുള്ള രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനിൽക്കുന്നതിനാൽ സ്വാമിയെ അനുകൂലിച്ച് പെൺകുട്ടി സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP