Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഞ്ചാവ് കേസിൽ പിടിയിലായ പ്രതികൾക്ക് കോവിഡ് ലക്ഷണം; ആശുപത്രിയിൽ അഡ്‌മിറ്റാക്കിയ പ്രതികൾ മുങ്ങി

മറുനാടൻ ഡെസ്‌ക്‌

കുമ്പള: കഞ്ചാവ് കടത്തവേ കുമ്പളയിൽ അറസ്റ്റിലായ രണ്ടുപേർ ആശുപത്രിയിൽ നിന്നും മുങ്ങി. കാറിൽ കഞ്ചാവ് കടത്തവേ കഴിഞ്ഞദിവസം പിടിയിലായ മൂന്നുപ്രതികളിൽ അർഷാദ്(20), സൽമാൻ മിൻഹാജ് (23) എന്നിവരാണ് രാജപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പൂടങ്കല്ല് താലൂക്കാശുപത്രിയിൽ നിന്നും ബുധനാഴ്ച രാത്രി എട്ടോടെ മുങ്ങിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോവിഡ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. തുടർന്നാണ് പൂടങ്കല്ല് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർഷാദ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയും സൽമാൻ മിൻഹാജ് ധർമടം സ്വദേശിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP