Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടതിക്കുള്ളിൽ റിമാന്റ് പ്രതികൾക്ക് കഞ്ചാവ് കൈമാറ്റം; തൊണ്ടി സഹിതം പിടികൂടിയിട്ടും കേസെടുക്കുകയോ കോടതിയെ അറിയിക്കുകയൊ ചെയ്യാതെ ഏമാന്മാർ; സംഭവം തിരുവനന്തപുരം സെഷൻസ് കോടതിയിൽ

കോടതിക്കുള്ളിൽ റിമാന്റ് പ്രതികൾക്ക് കഞ്ചാവ് കൈമാറ്റം; തൊണ്ടി സഹിതം പിടികൂടിയിട്ടും കേസെടുക്കുകയോ കോടതിയെ അറിയിക്കുകയൊ ചെയ്യാതെ ഏമാന്മാർ; സംഭവം തിരുവനന്തപുരം സെഷൻസ് കോടതിയിൽ

പി നാഗരാജ്

തിരുവനന്തപുരം: ജില്ലാ കോടതി ഹാൾ മുറിയിൽ ഹാജരാക്കിയ റിമാന്റ് പ്രതികൾക്ക് കഞ്ചാവ് നൽകവേ സിറ്റി ഏ ആർ ക്യാമ്പിൽ നിന്നും നിന്നും വന്ന അകമ്പടി പൊലീസ് 2 പേരെ തൊണ്ടി സഹിതം പിടികൂടി. അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള 4 അംഗ പൊലീസ് പാർട്ടി തൊണ്ടി പിടിച്ചെടുത്ത ശേഷം കൈമാറിയ 2 പേരെ കേസെടുക്കാതെ മാറ്റി നിർത്തി. വിവരം കോടതിയിൽ റിപ്പോർട്ട് ചെയ്യുകയോ മൂക്കിന് താഴെയുള്ള വഞ്ചിയൂർ പൊലീസിൽ അറിയിക്കുകയോ ചെയ്തില്ല. അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആണ് സംഭവം നടന്നത്.

റിമാന്റ് നീട്ടി വാങ്ങാനായി 6 പ്രതികളെ ജില്ലാ ജയിലിൽ നിന്നും 11 മണിയോടെ അഡീ. ജില്ലാ ജഡ്ജി വി.പ്രകാശ് മുമ്പാകെ ഹാജരാക്കി. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ബാബു സുപ്രീം കോടതി അഡീ. രജിസ്ട്രാർ ആയി സ്ഥലം മാറി പോയതിനാൽ ആ കോടതിയുടെ ചുമതല കൂടി അഡീ.ജില്ലാ കോടതിക്കായിരുന്നു. തിരക്കിന്റെ ഇടയിലാണ് കഞ്ചാവ് ബീഡികൾക്കുള്ളിലാക്കി കൈമാറിയത്.

വർക്കല എക്‌സൈസ് ക്രൈം, കഴക്കൂട്ടം എക്‌സൈസ് ക്രൈം, അമരവിള എക്‌സൈസ് ക്രൈം, മെഡിക്കൽ കോളേജ് ക്രൈം, അമരവിള എക്‌സൈസ് ക്രൈം എന്നീ കേസുകളിലായി ശ്യാം , ഷെമീം, മനു, ശാന്തിഭൂഷൺ, മനോജ്, മാഹിൻ എന്നീ 6 പ്രതികളെയാണ് റിമാന്റ് നീട്ടി വാങ്ങാനായി റിമാന്റ് വാറണ്ട് സഹിതം കോടതിയിൽ ഹാജരാക്കിയത്. കേസ് വിളിച്ചപ്പോൾ അതാത് സ്റ്റേഷനി ൽ നിന്നും വന്ന പൊലീസുകാർ എക്സ്റ്റൻഷൻ റിപ്പോർട്ട് ഹാജരാക്കിയതിനെ തുടർന്ന് 6 പ്രതികളുടെയും റിമാന്റ് ഒക്ടോബർ 3 വരെ നീട്ടി ജില്ലാ ജയിലിലേക്ക് തിരിച്ചയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP