Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഞ്ചാവ് കടത്തിയ കേസിൽ മൊത്ത വിതരണക്കാർക്ക് ഏഴ് വർഷം വീതം തടവും ഒരുലക്ഷം വീതം പിഴയും: ശിക്ഷിക്കപ്പെട്ടത് സംസ്ഥാനാന്തര മയക്ക് മരുന്ന് ലോബിയിലെ തമിഴ്‌നാട്ടിലെ കണ്ണികൾ: പ്രതികൾക്ക് മാനസാന്തരം ഉണ്ടാകുമെന്ന് കരുതാനാകില്ലെന്ന് കോടതി

കഞ്ചാവ് കടത്തിയ കേസിൽ മൊത്ത വിതരണക്കാർക്ക് ഏഴ് വർഷം വീതം തടവും ഒരുലക്ഷം വീതം പിഴയും: ശിക്ഷിക്കപ്പെട്ടത് സംസ്ഥാനാന്തര മയക്ക് മരുന്ന് ലോബിയിലെ തമിഴ്‌നാട്ടിലെ കണ്ണികൾ: പ്രതികൾക്ക് മാനസാന്തരം ഉണ്ടാകുമെന്ന് കരുതാനാകില്ലെന്ന് കോടതി

പി നാഗരാജ്

തിരുവനന്തപുരം: 8.85 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ സംസ്ഥാനാന്തര മയക്കുമരുന്ന് ലോബിയിലെ കണ്ണികളായ 2 മൊത്ത വിതരണക്കാർക്ക് 7 വർഷം വീതം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം അധിക തടവനുഭവിക്കാനും തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. 

പ്രതികളായ തമിഴ്‌നാട് തേനി ജില്ലക്കാരായ പോൾ രാജ്(45), പ്രഭു (40) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.കൊലപാതക കേസിൽ ഒരു വ്യക്തി ഒന്നോ രണ്ടോ പേരെയാണ് കൊല്ലുന്നത്. എന്നാൽ ലഹരിമരുന്ന് ഇടപാടിൽ ഏർപ്പെടുന്ന വ്യക്തി നിരപരാധികളായ ഒരു കൂട്ടം ചെറുപ്പക്കാരായ ഇരകളിൽ മരണാഘാതം ഏൽപ്പിക്കുന്നതിനുള്ള ഉപകരണമായി മാറുന്നു.

ഇത് സമൂഹത്തിന് ഉപദ്രവകരവും മാരകമായ പ്രഭാവവും ഉണ്ടാക്കുന്നതായി വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഇത്തരക്കാർ പുറത്തിറങ്ങിയാലും നിയമവിരുദ്ധമായ ലഹരിദ്ര്യവ്യക്കടത്ത് തുടരുന്നു. രഹസ്യ ഇടപാടിലൂടെ ലഭിക്കുന്ന വൻ ലാഭക്കൊതിയാകാം കാരണം.ഇത്തരക്കാർക്ക് മാനസാന്തരം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

2016 മെയ് 28നാണ് പോൾ രാജിൽ നിന്നും 4 കിലോ കഞ്ചാവും പ്രഭുവിൽ നിന്ന് 4.85 കിലോ കഞ്ചാവും കന്റോൺമെന്റ് പൊലീസ് പിടികൂടിയത്.തമ്പാനൂർ ഹൗസിങ് ബോർഡ് രാജാജി നഗർ ഭാഗത്ത് വച്ചാണ് തൊണ്ടി സഹിതം പ്രതികളെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ ചില്ലറ വിൽപ്പനക്കാർക്ക് നൽകാനാണ് കഞ്ചാവ് കൊണ്ടുവന്നത്.കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പി.പി.ഹരീഷ് കുമാർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP