Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയിലിലെ പരിചയം പുറത്തിറങ്ങിയപ്പോൾ കൂട്ടുകച്ചവടമായി; തമിഴ്‌നാട്ടിൽ നിന്ന് ചരക്കെത്തിക്കുന്നത് 71 കാരിയായ നൂർജഹാൻ; ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പച്ചക്കറി കൃഷിയുടെ മറവിൽ റാഫിയുടെ കഞ്ചാവ് വിൽപ്പനയും; കൊണ്ടോട്ടിയിൽ ഇരുവരും പിടിയിലായത് അഞ്ചുകിലോ കഞ്ചാവുമായി

ജയിലിലെ പരിചയം പുറത്തിറങ്ങിയപ്പോൾ കൂട്ടുകച്ചവടമായി; തമിഴ്‌നാട്ടിൽ നിന്ന് ചരക്കെത്തിക്കുന്നത് 71 കാരിയായ നൂർജഹാൻ; ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പച്ചക്കറി കൃഷിയുടെ മറവിൽ റാഫിയുടെ കഞ്ചാവ് വിൽപ്പനയും; കൊണ്ടോട്ടിയിൽ ഇരുവരും പിടിയിലായത് അഞ്ചുകിലോ കഞ്ചാവുമായി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായത്തെ വെല്ലുന്ന കഞ്ചാവ് കടത്തുകാരിയായ 71വയസ്സുകാരി നൂർജഹാൻ. കഞ്ചാവ് കടത്തുകേസിൽ നേരത്തെ പിടക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിച്ചിട്ടും വീണ്ടും പിടിയിലായത് അഞ്ചുകിലോ കഞ്ചാവുമായി. നൂർജഹാനും റാഫിയും ഇടനിലക്കാർക്ക് കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികൾ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഭാഗങ്ങളിൽ ഇടനിലക്കാർക്ക് കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ചെറുകാവ് വില്ലേജ് ഓഫിസ് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ അഞ്ചു കിലോ കഞ്ചാവുമായി മലപ്പുറം എക്സൈസിന്റെ പിടിയിലായത്.

തമിഴ്‌നാട്ടിൽ നിന്നും ഇടനിലക്കാരിയായി കഞ്ചാവ് കൊണ്ടുവന്ന പാലക്കാട് വടക്കുന്തറ ചുണ്ണാമ്പുതറ വീട്ടിൽ നൂർജഹാൻ (71), നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ വേങ്ങര പുത്തൻ പീടിയേക്കൽ മറ്റാനത്ത് വീട്ടിൽ റാഫി (44) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മലപ്പുറം എക്സൈസ് ഇന്റജിലൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. റാഫിക്ക് വേണ്ടി കഞ്ചാവ് കടത്തിയതിന് ശിക്ഷ അനുഭവിച്ച് വന്നിരുന്ന സ്ത്രീയാണ് നൂർജഹാൻ. കോഴിക്കോട് ജയിലിൽ വച്ചാണ് നൂർജഹാനെ റാഫി പരിചയപ്പെടുന്നത്.

തിരൂരിൽ 2016ൽ രണ്ടു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ നൂർജഹാൻ ജാമ്യത്തിൽ ഇറങ്ങി റാഫിയുമായി ചേർന്ന് കൂട്ടുകച്ചവടം ആരംഭിക്കുകയായിരുന്നു. കൊണ്ടോട്ടി, പുളിക്കൽ, രാമനാട്ടുകര മേഖലകളിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ പച്ചക്കറി കച്ചവടം നടത്തുന്നതിന്റെ മറവിലാണ് റാഫി കഞ്ചാവ് വിൽപന നടത്തിയിരുന്നത്. നൂർജഹാനെ ഉപയോഗിച്ച് തമിഴ്‌നാട്ടിൽ നിന്നും കടത്തുന്ന കഞ്ചാവ് രണ്ടു കിലോഗ്രാം അടങ്ങുന്ന ഒരു പാർസലിന് 8000 രൂപ നൽകി ഇവിടെ എത്തിച്ച് 30000 രൂപക്ക് ഇടനിലക്കാർക്ക് നൽകി വൻലാഭം കൊയ്യുകയായിരുന്നു ഇരുവരും. ഇത് ചില്ലറ വിപണിയിൽ വിദ്യാർത്ഥികളിലും മറ്റും എത്തുമ്പോൾ അഞ്ചു ഗ്രാം അടങ്ങിയ ഒരു പൊതി കഞ്ചാവിന് 500 രൂപ വിലവരും. ഇപ്രകാരം പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രധാന കണ്ണികളാണ് റാഫിയും നൂർജഹാനും. പരിയമ്പലത്തുള്ള വാടക വീട്ടിലാണ് കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് ഇവർ സൂക്ഷിച്ചിരുന്നത്.

റാഫി കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ചു വരവെ ഹൈക്കോടതിയിൽ നിന്ന് അപ്പീലിൽ പുറത്ത് ഇറങ്ങിയതാണ്. നൂർജഹാനും മുൻപ് ആറ് കിലോ കഞ്ചാവുമായി തമിഴ്‌നാട് കമ്പത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു. ഇവർ ഇതിന് മുൻപും നിരവധി കേസുകളിൽ പിടിക്കപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഈ കണ്ണിയിലെ മറ്റുള്ളവരെ കുറിച്ചും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പുറത്തിറങ്ങിയ ഇരുവരും കഞ്ചാവ് കച്ചവടത്തിൽ വീണ്ടും സജീവമായി എന്ന വിവരത്തെത്തുടർന്ന് ഇവരുടെ പ്രവർത്തനങ്ങൾ രഹസ്യമായി എക്സൈസ് ഇന്റലിജൻസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവരിൽ നിന്നും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 25750 രൂപയും കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന കെ എൽ 14 എൻ 2068 നമ്പർ ഓട്ടോറിക്ഷയും എക്സസൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

പരിശോധന സംഘത്തിൽ മലപ്പുറം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ വി കുഞ്ഞിമുഹമ്മദ്, ടി വി മായിൻകുട്ടി, മലപ്പുറം ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർമാരായ ടി സന്തോഷ്, ഡി ഫ്രാൻസിസ്, പി രവീന്ദ്രനാഥ്, ടി ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ ഷംസുദ്ദീൻ, എം റാശിദ്, കെ പി സാജിദ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പി എസ് സില്ല, വി ജിഷ, ഡ്രൈവർ വി ശശീന്ദ്രൻ , ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP