Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തു പാചകവാതക ടാങ്കർ മറിഞ്ഞു; വാതക ചോർച്ചയെന്ന സംശയത്തെ തുടർന്നു ജനങ്ങളെ ഒഴിപ്പിച്ചു; ആശങ്കപ്പെടേണ്ടെന്ന് അധികൃതർ

മലപ്പുറത്തു പാചകവാതക ടാങ്കർ മറിഞ്ഞു; വാതക ചോർച്ചയെന്ന സംശയത്തെ തുടർന്നു ജനങ്ങളെ ഒഴിപ്പിച്ചു; ആശങ്കപ്പെടേണ്ടെന്ന് അധികൃതർ

മലപ്പുറം: മലപ്പുറത്തു പാചകവാതക ടാങ്കർ മറിഞ്ഞു. രണ്ടത്താണിയിലാണ് ഇന്നു പുലർച്ചെ അപകടം ഉണ്ടായത്.

വാതക ചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്നു പ്രദേശത്തു നിന്നു ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, വാതക ചോർച്ച ഇല്ലെന്നും ആശങ്കപ്പെടേണ്ടെന്നും അധികൃതർ അറിയിച്ചു.

പാചകവാതക ടാങ്കർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. മംഗലാപുരത്ത് നിന്ന് പാചകവാതകവുമാി വന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. നിയന്ത്രണം വിട്ട ടാങ്കർ കെട്ടിടത്തിൽ ഇടിച്ച്് മറിയുകയായിരുന്നു.

ടാങ്കർ മറിഞ്ഞതറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്‌സും എത്തി വാതക ചോർച്ച ഇല്ലെന്ന് ഉറപ്പു വരുത്തി. ടാങ്കറിലെ പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമം രാവിലെ തന്നെ തുടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP