Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു പെൺകുട്ടിയുടെ ജീവനെടുത്തിട്ടും കാരണക്കാരായ അദ്ധ്യാപികമാരെ കേക്ക്മുറിച്ച് സ്വീകരിച്ചു; ജാമ്യം എടുത്ത് നിൽക്കുന്നവർക്ക് സസ്‌പെൻഷൻ കാലത്തെ ശമ്പളം നൽകി; മുറിവ് കൂടുതൽ വ്രണപ്പെടുത്താൻ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടു; ഷെവലിയിൽ ജോണിന് പണികിട്ടിയത് സോഷ്യൽ മീഡിയയുടെ കരുത്തിൽ തന്നെ

ഒരു പെൺകുട്ടിയുടെ ജീവനെടുത്തിട്ടും കാരണക്കാരായ അദ്ധ്യാപികമാരെ കേക്ക്മുറിച്ച് സ്വീകരിച്ചു; ജാമ്യം എടുത്ത് നിൽക്കുന്നവർക്ക് സസ്‌പെൻഷൻ കാലത്തെ ശമ്പളം നൽകി; മുറിവ് കൂടുതൽ വ്രണപ്പെടുത്താൻ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടു; ഷെവലിയിൽ ജോണിന് പണികിട്ടിയത് സോഷ്യൽ മീഡിയയുടെ കരുത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ഗൗരി നേഹ മൂന്നാംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ അദ്ധ്യാപികമാരെ ആഘോഷപൂർവം തിരിച്ചെടുത്തുവെന്ന ആരോപണത്തെ തുടർന്ന് പ്രിൻസിപ്പൽ എസ് ജോൺ രാജിക്കത്ത് നൽകി. ഇക്കാര്യം സ്‌കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചു.

മാനേജ്മെന്റിന്റെ അറിവോടെയല്ല അദ്ധ്യാപികമാരെ കേക്ക് മുറിച്ചു സ്വീകരിച്ചതെന്നും കത്തിൽ വിശദീകരിച്ചു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്നും കൂടെ ഉണ്ടായിരുന്ന അദ്ധ്യാപകർക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇ കെ എസ് ശ്രീകല സ്‌കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളിൽ കേക്ക് മുറിക്കുന്നതിന്റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് വൻ വിവാദമായിരുന്നു.

വിവാദമായ കേസിൽ കുറ്റക്കാരായ അദ്ധ്യാപികമാരെ തിരിച്ചെടുത്തതിന് പുറമെ അവർക്ക് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകുകയും ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന അദ്ധ്യാപികമാരുടെ സസ്പെൻഷൻ കാലയളവ് അവധിയായി കണക്കാക്കിയാണ് സ്‌കൂൾ മാനേജ്മെന്റ് വേതനം നൽകിയത്.

ഇക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് സ്‌കൂൾ മാനേജ്മെന്റിനോട് വിശദീകരണം തേടിയപ്പോൾ അദ്ധ്യാപികമാർ സസ്പെൻഷനിലാണെന്നായിരുന്നു മാനേജ്മെന്റ് അറിയിച്ചിരുന്നത്. സസ്പെൻഷൻ കാലയളവ് അവധിയായി കണക്കാക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിലും വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.

ഗൗരി നേഹയുടെ ആത്മഹത്യയിൽ അദ്ധ്യാപികമാരായ സിന്ധു പോൾ, ക്രെസന്റ് നെവിസ് എന്നിവരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ സസ്പെൻഡ് ചെയ്തത്. നാല് മാസത്തെ സസ്പെൻഷന് ശേഷമാണ് വൻവരവേൽപ്പ് നൽകി അദ്ധ്യാപികമാരെ തിരിച്ചെടുത്തിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നതെന്ന് ഗൗരിയുടെ മാതാപിതാക്കൾ ആരോപിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അദ്ധ്യാപികമാരുടെ മാനസിക പീഡനത്തെ തുടർന്ന് ഗൗരി നേഹ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഗൗരിയുടെ മരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP