Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദൂരെ സ്ഥലത്തു നിന്നും ഗവി കാണാൻ എത്തി ഇനി നിരാശരായി മടങ്ങേണ്ടി വരില്ല; ഗവി സഞ്ചാരികൾക്ക് ഓൺലൈൻ വഴി ഇനി വാഹന പാസെടുക്കാം; സാധാരണ ദിവസങ്ങളിൽ 30ഉം അവധി ദിവസങ്ങലിൽ 50ഉം വാഹനങ്ങൾക്ക് പാസ് നൽകും

ദൂരെ സ്ഥലത്തു നിന്നും ഗവി കാണാൻ എത്തി ഇനി നിരാശരായി മടങ്ങേണ്ടി വരില്ല; ഗവി സഞ്ചാരികൾക്ക് ഓൺലൈൻ വഴി ഇനി വാഹന പാസെടുക്കാം; സാധാരണ ദിവസങ്ങളിൽ 30ഉം അവധി ദിവസങ്ങലിൽ 50ഉം വാഹനങ്ങൾക്ക് പാസ് നൽകും

 റാന്നി: ഗവിയുടെ സൗന്ദര്യം അടുത്തകാലത്താണ് ഇത്രയേറെ ശ്രദ്ധ നേടിയത്. ശരിക്കും പറഞ്ഞാൽ കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ ചിത്രീകരണത്തിന് ശേഷം. ഇതോടെ അതിമനോഹരമായ ഗവി കാണാൻ സന്ദർശകരുടെ ബഹളമായി. ഇതോടെ വനപാലകർക്കാണ് ഏറ്റവും അധികം പണിയായത്. ഗവിയുടെ സ്വാഭാവികത നശിപ്പിക്കുന്ന വിധത്തിലേക്ക് പ്ലാസ്റ്റിക് അടക്കമുള്ളവ സഞ്ചാരികൾ ഉപേക്ഷിക്കുന്നതും പതിവായി. ഇതിനിടെയും ഗവിയിലേക്കുള്ള സന്ദർശകരുടെ ഒഴുക്കിന് കുറവുണ്ടായില്ല. എന്നാൽ, അടുത്തിടെ വനം വകുപ്പ് ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരുക്കം ചിലർക്കേ സന്ദർശനത്തിന് അനുമതി നൽകിയിരുന്നുള്ളൂ. ഇതോടെ ദൂരെ നാടുകളിൽ നിന്നും ഗവി കാണാൻ എത്തിയവർ നിരാശരായി മടങ്ങേണ്ട അവസ്ഥയുമുണ്ടായി.

എന്താലും ഇനി ദൂരെ സ്്ഥലത്തു നിന്നും ഗവി കാണാൻ എത്തുന്നവർ നിരാശരായി മടങ്ങേണ്ട. ഗവയിലേക്ക് കൂടുതൽ ടൂറിസ്റ്റ് വാഹനങ്ങൾ കടത്തിവിടാൻ വനംവകുപ്പ് മന്ത്രി കെ.രാജു വനംവകുപ്പിന് നിർദ്ദേശം നൽകി. സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ്, വൈസ് പ്രസിഡന്റ് ജി. നന്ദകുമാർ എന്നിവരടങ്ങുന്ന സംഘം രാജു ഏബ്രഹാം എംഎ‍ൽഎയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്.

സാധാരണദിവസങ്ങളിൽ നിലവിൽ കടത്തിവിടുന്ന 10 വാഹനങ്ങൾക്ക് പകരം 30 വാഹനങ്ങൾക്കും തിരക്കേറിയ അവധി ദിനങ്ങളിൽ നിലവിലുള്ള 30 വാഹനങ്ങൾക്ക് പകരം 50 വാഹനങ്ങൾക്കും ഇനി മുതൽ പാസ് നൽകാൻ തീരുമാനിച്ചതായി നിവേദകസംഘം അറിയിച്ചു.

പാസുകളുടെ 75 ശതമാനവും ഓൺലൈനായി നൽകാനാണ് തീരുമാനിച്ചത്. ഇതിനുള്ള സംവിധാനം വനംവകുപ്പിന്റെ ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ ഏർപ്പെടുത്തും. 25 ശതമാനം പാസുകൾ മാത്രമാണ് അതാതു ദിവസം ഗൂഡ്രിക്കൽ റേഞ്ച് ഓഫീസ് വഴി വിതരണം ചെയ്യുക. പാസ് ഓൺലൈനായി ലഭിക്കുന്നത് ദൂരെ സ്ഥലങ്ങളിൽനിന്നും ഗവി കാണാൻ താൽപര്യമുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും. ഇതോടെ ദൂരെ സ്ഥലങ്ങളിൽനിന്നും ഗവി കാണാൻ എത്തി പാസ് ലഭിക്കാതെ മടങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരമാകുമെന്നും നിവേദകസംഘം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP