Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവിയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തുന്നു; വനമേഖലയുടെ പരിപാലനവും വന്യജീവികളുടെ സുരക്ഷിതത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയിലാണ് പുതിയ നിർദ്ദേശം; വനമേഖലയുടെ സംരക്ഷണത്തിന്റെ ഭാഗമായി വലിയ തോതിൽ ടൂറിസം പ്രാധാന്യം ഈ മേഖലയിൽ നൽകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്

ഗവിയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തുന്നു; വനമേഖലയുടെ പരിപാലനവും വന്യജീവികളുടെ സുരക്ഷിതത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയിലാണ് പുതിയ നിർദ്ദേശം; വനമേഖലയുടെ സംരക്ഷണത്തിന്റെ ഭാഗമായി വലിയ തോതിൽ ടൂറിസം പ്രാധാന്യം ഈ മേഖലയിൽ നൽകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വിനോദസഞ്ചാര കേന്ദ്രമേതെന്നു നോക്കിയാൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുന്ന ഒരിടമായിരിക്കും പത്തനംതിട്ട ജില്ലയിലെ ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്കൊഴുകാൻ പ്രേരിപ്പിച്ചത്. ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു അതു വലിയ ഭീഷണിയായി. ഇപ്പോഴിതാ ഗവിയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണം വരുന്നു. വനമേഖലയുടെ പരിപാലനവും വന്യജീവികളുടെ സുരക്ഷിതത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇന്ത്യയിലെതന്നെ അപൂർവ പക്ഷി-ജന്തുജാലങ്ങളടങ്ങിയ നിബിഡവനമേഖലയിലൊന്നാണ് ഗവി. അതീവ പരിസ്ഥിതിപ്രാധാന്യമുള്ള ഈ ഭൂമേഖലയുടെ സംരക്ഷണത്തിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയിലാണ് പുതിയ നിർദ്ദേശങ്ങളുള്ളത്.

ഗൂഡ്രിക്കൽ വനം റെയിഞ്ചിലെ ഗവി ഉൾപ്പെടെ ആനത്തോട് വരെയുള്ള പ്രദേശവും കൊച്ചുപമ്പ ഫോറസ്റ്റ് സ്റ്റേഷനും കുറെ നാൾ മുമ്പ് പെരിയാർ കടുവാസങ്കേതത്തോട് കൂട്ടിച്ചേർത്തിരുന്നു. ഈ മേഖലയിലാണ് സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും. വണ്ടിപ്പെരിയാർ ഭാഗത്തുനിന്ന് ഗവിയിലേക്ക് വനം വകുപ്പിന്റെ പാക്കേജിലുള്ള സഞ്ചാരികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. ആങ്ങമൂഴി വഴി മാത്രമാണ് പുറത്തുനിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങൾ നിയന്ത്രണവിധേയമായി ഗവിയിലേക്ക് കടത്തിവിടുന്നത്. ഇതിൽ കൂടുതൽ നിയന്ത്രണം വരും. പുറത്തുനിന്നുള്ള വാഹനങ്ങൾ ഒഴിവാക്കി വനം വകുപ്പിന്റെതന്നെ വാഹനങ്ങൾ മാത്രം ഈ മേഖലയിൽ ഓടിക്കാനാണ് നീക്കംമെന്നത് സൂചന. വനമേഖലയുടെ സംരക്ഷണത്തിന്റെ ഭാഗമായി വലിയ തോതിൽ ടൂറിസം പ്രാധാന്യം ഈ മേഖലയിൽ നൽകാൻ പാടില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. മുമ്പ് കാര്യമായ നിയന്ത്രണമില്ലാതെ സഞ്ചാരികൾ കടന്നുപോയപ്പോൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വന്യമൃഗങ്ങൾക്ക് ഭീഷണി ഉയരുന്നതായി കണ്ടെത്തിയിരുന്നു.

സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ​ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണുവാൻ സാധിക്കുന്നതാണ്. അപൂർവയിനമായ നീലഗിരി താർ എന്ന വരയാടുകളുടെയും സിംഹവാലൻ കുരങ്ങുകളുടെയും ദർശനവും ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ ലഭിക്കും.സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP