Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗത്ത് ഇന്ത്യൻ ബാങ്കിലെ ജോലി ഉപേക്ഷിച്ച് ഇനി ഗായത്രിക്ക് ബിഗ് ബിയ്‌ക്കൊപ്പം അഭിനയിക്കാം; കേരളത്തിലെ സുന്ദരിമാരുടെ സുന്ദരി ഗായത്രി; വിധികർത്താക്കളിൽ രഞ്ജിനി ഹരിദാസും

സൗത്ത് ഇന്ത്യൻ ബാങ്കിലെ ജോലി ഉപേക്ഷിച്ച് ഇനി ഗായത്രിക്ക് ബിഗ് ബിയ്‌ക്കൊപ്പം അഭിനയിക്കാം; കേരളത്തിലെ സുന്ദരിമാരുടെ സുന്ദരി ഗായത്രി; വിധികർത്താക്കളിൽ രഞ്ജിനി ഹരിദാസും

ആലപ്പുഴ: മലയാളക്കരയുടെ സൗന്ദര്യറാണിയായി തൃശൂരിന്റെ സ്വന്തം ഗായത്രി സുരേഷിനെ തെരഞ്ഞെടുത്തു. റിലയൻസ് ട്രെൻഡ്‌സ് മിസ് കേരള 2014ൽ ഒന്നാമതെത്തിയ ഗായത്രിക്കു പിന്നിൽ റണ്ണേഴ്‌സ് അപ്പായതും തൃശൂർക്കാരി തന്നെ. കൊഞ്ചിത ജോണാണ് കേരളത്തിലെ സുന്ദരിക്കുട്ടിയെ കണ്ടെത്താനുള്ള മത്സരത്തിൽ രണ്ടാമതെത്തിയത്. കൊച്ചിയുടെ ജനിത തോമസാണ് സെക്കൻഡ് റണ്ണറപ്പ്.

സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും നാലുമണിക്കൂർ നീണ്ട മത്സരത്തിനൊടുവിലാണ് കേരളത്തിന്റെ സൗന്ദര്യറാണിയെ തെരഞ്ഞെടുത്തത്. ആലപ്പുഴ പാതിരപ്പള്ളി വിജയ കാമിലോട്ട് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരം. ആദ്യ മൂന്നുസ്ഥാനങ്ങൾ നേടിയവരിലൊരാൾക്ക് അമിതാഭ് ബച്ചനൊപ്പം പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരമുണ്ട്. ഇവരെ ഓഡിഷന് വിധേയരാക്കി മികച്ച അഭിനയപാടവം പ്രകടിപ്പിക്കുന്നയാളെയാകും പരസ്യചിത്രത്തിലേക്ക് തെരഞ്ഞെടുക്കുക. രണ്ടുപേർക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ബ്രാൻഡ് അംബാസഡറാകാനും അവസരം ലഭിക്കും.

തൃശൂർ അയ്യന്തോൾ സ്വദേശി സുരേഷ്‌കുമാറിന്റെയും രേഖയുടെയും മകളാണ് ഗായത്രി ആർ സുരേഷ്. സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥയാണ് ഇരുപത്തിരണ്ടുകാരിയായ ഗായത്രി. മുംബൈയിൽ കമ്പനി സെക്രട്ടറിഷിപ്പിനു പഠിക്കുന്ന കൊഞ്ചിത ജോൺ (20) തൃശൂർ സ്വദേശിയായ ജോണിന്റെയും ഷേർലിയുടെയും മകളാണ്. കൊച്ചി തോപ്പുംപടി സ്വദേശി തോമസ് ചാർലിയുടെയും മരിയ ഫാമിലയുടെയും മകളാണ് ജനിതാ തോമസ് (20).

മൂന്നു ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 22 പേരാണ് മത്സരത്തിനെത്തിയത്. കേരളത്തിനകത്തും പുറത്തും നിന്നുള്ള മലയാളി സുന്ദരികളാണ് മത്സരത്തിൽ പങ്കെടുത്തത്. അവസാന റൗണ്ടിൽ അഞ്ചുപേരാണ് പ്രവേശിച്ചത്. ബ്ലാക്ക് ഗൗൺ, ഡിസൈനർ സാരി, കേരള സാരി ലെഹംഗ എന്നീ മൂന്നു റൗണ്ടുകളാണുണ്ടായിരുന്നത്. ഇംപ്രിസാരിയോയാണ് പരിപാടി സംഘടിപ്പിച്ചത്.

മിസ് ബ്യൂട്ടിഫുൾ ക്യാറ്റ് വാക്കായി ജനിത തോമസും മിസ് പെർഫെക്ട് ടെന്നായി കൊഞ്ചിതയും മിസ് ടാലന്റായി വർണയും മിസ് ബ്യൂട്ടിഫുൾ സ്‌കിന്നായി കൊഞ്ചിതയും തെരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക (മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ), ജനിത തോമസ് (മിസ് ബ്യൂട്ടിഫുൾ ഐ), സുകന്യ (മിസ് ഫോട്ടോജനിക്), ജനനി (മിസ് ബ്യൂട്ടിഫുൾ ഹെയർ) എന്നിവരും വിവിധ വിഭാഗങ്ങളിൽ സുന്ദരിപ്പട്ടം ചൂടി.

ചലച്ചിത്രസംവിധായകൻ സോഹൻ റോയ്, ദുബായ് ഇന്റർനാഷനൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ജോർജ് ജോൺ, പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ ചെയർമാൻ വി എ ശ്രീകുമാർ, നാടകപ്രവർത്തകന്മുരളിമേനോൻ, ചലച്ചിത്രതാരങ്ങളായ സിജോയ് വർഗീസ്, രഞ്ജിനി ഹരിദാസ്, വി സ്റ്റാർ പ്രൈവറ്റ് ലിമിറ്റഡ് ചെയർപഴ്‌സൻ ഷീല കൊച്ചൗസേഫ്, നൃത്തസംവിധായിക സജ്‌നാ നജാം, തിരക്കഥാകൃത്ത് വൈ വി രാജേഷ് എന്നിവരായിരുന്നു വിധികർത്താക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP