Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മുൻ വർഷങ്ങളെ അപേക്ഷിച്ചു 2016 നുശേഷം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്; ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയമായിരുന്നെന്ന് ഗീതാ ഗോപിനാഥ്

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മുൻ വർഷങ്ങളെ അപേക്ഷിച്ചു 2016 നുശേഷം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്; ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയമായിരുന്നെന്ന് ഗീതാ ഗോപിനാഥ്

കൊച്ചി: സംസ്ഥാനത്തെ സാന്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ചു 2016 നുശേഷം സംസ്ഥാനത്തെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്.കേരളം സാന്പത്തിക മുന്നേറ്റത്തിലാണെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേർത്തു.

ഐടി, വാണിജ്യം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമുണ്ട്. കെ എസ് ആർ ടി സി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നിർദ്ദേശം പ്രായോഗികമായി ഗുണകരമാകും. ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയമായിരുന്നെന്നും രാജ്യത്തെ സാമ്പത്തിക മേഖലയെ അതു പാടെ മന്ദീഭവിപ്പിച്ചെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

ചരക്കുസേവന നികുതി ഏർപ്പാടാക്കിയതിൽ തുടക്കത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും വാണിജ്യ വ്യവസായ മേഖലകളിൽ ഇപ്പോഴിതു പ്രാവർത്തികമായി വരുന്നുണ്ട്. വരുംകാലങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്കു സാന്പത്തിക മേഖലയെ ഉയർത്താൻ ജിഎസ്ടിക്കു കഴിയുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP