Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂവാലശല്യം എതിർത്ത പെൺകുട്ടിയെ വീട്ടിലെത്തി ആക്രമിച്ചു; ഇരുമ്പുദണ്ഡ പഴുപ്പിച്ച് പൊള്ളിച്ചത് പൊലീസിൽ പരാതി നൽകിയതിനാൽ; നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം

പൂവാലശല്യം എതിർത്ത പെൺകുട്ടിയെ വീട്ടിലെത്തി ആക്രമിച്ചു; ഇരുമ്പുദണ്ഡ പഴുപ്പിച്ച് പൊള്ളിച്ചത് പൊലീസിൽ പരാതി നൽകിയതിനാൽ; നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം

തൃശൂർ: പൂവാലശല്യത്തെ എതിർത്ത പെൺകുട്ടിക്ക് അക്രമിസംഘത്തിന്റെ ക്രൂരപീഡനം. എടക്കളത്തൂർ പോന്നോർ കല്ലൊരവഴിയിൽ ചവറാട്ടിൽ സുജിത്തിന്റെ ഭാര്യ നീതു(18)വിനെയാണ് അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി പൊള്ളലേൽപ്പിച്ചത്. കൈയ്ക്ക് സാരമായി പൊള്ളലേറ്റ പെൺകുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കമ്പിപഴുപ്പിച്ചും സിഗരറ്റ് കത്തിച്ച് കുത്തിയുമാണ് നീതുവിനെ പൊള്ളലേൽപ്പിച്ചത്.

എന്നാൽ, ഇക്കാര്യത്തിൽ നടപടിയെടുക്കാത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. ശനിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. എന്നാൽ ഞായറാഴ്ച വൈകിയും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് വൻ ജനക്കൂട്ടം സ്റ്റേഷനിലെത്തിയത്.

പിൻവാതിലിലൂടെ വീട്ടിൽ കയറിയ രണ്ടുപേരാണ് അടുക്കളയിലെ തീയിൽ ഇരുമ്പദണ്ഡ് പഴുപ്പിച്ച് പെൺകുട്ടിയുടെ ഇടതുകൈത്തണ്ടയിൽ വച്ച് പൊള്ളിച്ചത്. പൊലീസിൽ പരാതി നൽകുമോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഒരാൾ സിഗരറ്റ് കുറ്റി കഴുത്തിൽവച്ച് പൊള്ളിക്കുകയും ചെയ്തു. വീടിന്റെ വാതിൽ കുറ്റിയിട്ട് വായിൽ കുത്തിപ്പിടിച്ചാണ് ഇവർ പെൺകുട്ടിയെ ആക്രമിച്ചത്. പൊള്ളിച്ചത്.

കുറച്ചു ദിവസമായി തൃശൂർ-കുന്നംകുളം റൂട്ടിലെ സ്വകാര്യബസ് കണ്ടക്ടർ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. പെൺകുട്ടി ഈ സംഭവം ഭർത്താവിനോടുപറഞ്ഞു. ഭർത്താവ് കണ്ടക്ടറോട് ചോദിക്കുകയും വഴക്കായി കയ്യാങ്കളിയിലെത്തുകയും ചെയ്തു. പിന്നീട് കുന്നംകുളത്ത് പഠിക്കാൻ പോയ പെൺകുട്ടിയെ കണ്ടക്ടറുടെ പേരു പറഞ്ഞ് രണ്ടു യുവാക്കൾ ആക്രമിച്ചിരുന്നു. കത്തി കൊണ്ട് കഴുത്തിൽ കുത്താൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടിക്ക് കഴുത്തിൽ പരിക്കേറ്റു. തല ഭിത്തിയിൽ പിടിച്ച് ഇടിക്കുകയും താലിമാലപൊട്ടിക്കുകയും ചെയ്തു. കുന്നംകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നാണ് ശനിയാഴ്ച പെൺകുട്ടി വീണ്ടും ആക്രമിക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP