Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോളയത്തോട്ടിൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; കടയ്ക്കൽ ചിതറ സ്വദേശി മരിച്ചത് എസ്.എൻ.ഡി സദനം എയർഹോസ്റ്റസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിൽ; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

പോളയത്തോട്ടിൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; കടയ്ക്കൽ ചിതറ സ്വദേശി മരിച്ചത് എസ്.എൻ.ഡി സദനം എയർഹോസ്റ്റസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിൽ; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: പോളയത്തോട്ടിൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പോളയത്തോട്ടിൽ പ്രവർത്തിക്കുന്ന എസ്.എൻ.ഡി സദനം എയർഹോസ്റ്റസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലാണ് 19 വയസുകാരിയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടക്കൽ ചിതറ സ്വദേശിനി ശ്രീലക്ഷ്മിയാണ് മരിച്ചത്. മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ഇന്ന് പുലർച്ചെ മുറി തുറക്കാത്തതിനെ തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിയുടെ ബന്ധുക്കൾ, രക്ഷിതാക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP