Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12 വയസ്സുകാരി അയൽവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു; മൃതദേഹം കണ്ടെത്തിയത് ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ; മരിച്ചത് അടുത്ത വീട്ടിൽ കളിക്കുന്നതിനിടെ

12 വയസ്സുകാരി അയൽവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു; മൃതദേഹം കണ്ടെത്തിയത് ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ; മരിച്ചത് അടുത്ത വീട്ടിൽ കളിക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

കൊടുമ; അയൽവീട്ടിൽ കളിക്കുകയായിരുന്ന 12 വയസ്സുകാരി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. പന്തളം തെക്കേക്കര പാറക്കര മടക്കവിള ആരോമൽ ഭവനിൽ സത്യന്റെ മകൾ അമൃതയെ (12) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽ വീട്ടിൽ കളിക്കുന്നതിനിടയിലാണ് കുട്ടി മരിച്ചതെന്നാണ് വിവരം.

ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ അയൽ വീട്ടിലാണ് അമൃതയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കുകയായിരുന്നു. പിന്നീട് കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. തട്ട എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: സുജ. സഹോദരൻ. ആരോമൽ.

രക്ഷിതാക്കൾ എത്തി ഷാൾ അറുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊടുമൺ പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകിയതെന്ന് കരുതുന്ന അടയാളം ഉണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP