Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോക്കു ഈ പെൺകുട്ടികളെ ഇവർ അഭിമാനം; ആണുങ്ങൾ നോക്കു കുത്തികളായപ്പോൾ ബസ്‌റ്റോപ്പിൽ കുഴഞ്ഞ വീണ വൃദ്ധന് താങ്ങായത് ഈ ഡിഗ്രി വിദ്യാർത്ഥിനികൾ; രക്ഷാ പ്രവർത്തനം ആശുപത്രി വരെ നീണ്ടെങ്കിലും രാമസ്വാമിയുടെ ജീവൻ തിരിച്ചു നൽകാതെ ദൈവം കൈമലർത്തി

നോക്കു ഈ പെൺകുട്ടികളെ ഇവർ അഭിമാനം; ആണുങ്ങൾ നോക്കു കുത്തികളായപ്പോൾ ബസ്‌റ്റോപ്പിൽ കുഴഞ്ഞ വീണ വൃദ്ധന് താങ്ങായത് ഈ ഡിഗ്രി വിദ്യാർത്ഥിനികൾ; രക്ഷാ പ്രവർത്തനം ആശുപത്രി വരെ നീണ്ടെങ്കിലും രാമസ്വാമിയുടെ ജീവൻ തിരിച്ചു നൽകാതെ ദൈവം കൈമലർത്തി

ആര്യനാട്; മരിക്കുന്നതിന് മുൻപ് മനസ് നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവും ഈ കൂട്ടുകാരികളെ രാമസ്വാമി. കാരണം പുരുഷന്മാർ വെറും നോക്കുകുത്തികളായ സന്ദർഭത്തിൽ മരണം മുഖാംമുഖം കണ്ട് രാമസ്വാമിക്ക് ആശ്വാസമായത് ഇവരുടെ ഇടപെടലുകളായിരുന്നു. ചുറ്റും പുരുഷന്മാർ കൂടി നിന്ന ബസ്റ്റോപ്പിലേക്ക് രാമസ്വാമി നെഞ്ചുവേദനയിൽ വീണു പിടഞ്ഞപ്പോൾ കുടിനീരു നൽകിയും രാമസ്വാമി ആശുപത്രിയിലെത്തിക്കാൻ മുൻ കൈയെടുത്തതും ഈ പെൺകേസരികളായിരുന്നു.

പെൺ മനസ്സിന്റെ കരുത്ത് ഒന്നു കൊണ്ടു മാത്രമാണ് വഴിയരികിൽ എല്ലാരാലും ഉപേക്ഷിക്കപ്പെട്ട് മരിക്കേണ്ട രാമസ്വാമിയെ ആശുപത്രി കിടക്ക വരെ എത്തിച്ചത്. നെഞ്ചുവേദനയിൽ പിടഞ്ഞു നീറമൺകരയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ രാമസ്വാമി കുഴയുമ്പോൾ കാഴ്ചക്കാരായി യുവാക്കളടക്കം പുരുഷന്മാർ പലരുണ്ടായിരുന്നു. പക്ഷേ മനസ്സിൽ കാരുണ്യം നിറഞ്ഞതും അത് രക്ഷാപ്രവർത്തനം വരെ എത്തിക്കണമെന്നു നിശ്ചയിച്ചതും നിറമൺകര എൻഎസ്എസ് കോളജിലെ ഡിഗ്രി ഫിലോസഫി മൂന്നാം വർഷ വിദ്യാർത്ഥിനികളായ നാലുപേർ മാത്രമാണ്. പി.എസ്.ജ്യോത്സ്‌ന, ജെ.എസ്.ദീപീക, എസ്.എസ്.ശ്രുതി, എം.ശ്രീലക്ഷ്മി എന്നിവർ. എന്നാൽ അവരുടെ പകരം വയ്ക്കാനില്ലാത്ത പരിശ്രമത്തിനും അയാളുടെ ജീവൻ തിരികെ കൊടുക്കാനായില്ല എന്ന ഒരു വിഷമം മാത്രമേ ഇവർക്കുള്ളു.

അവശനായിരുന്ന രാമസ്വാമിയോട് അവർ കാര്യം തിരക്കി. നെഞ്ചുവേദനയാണെന്നു പറഞ്ഞപ്പോൾ കയ്യിലിരുന്ന വെള്ളം നൽകി. വീണ്ടും ചോദിച്ചപ്പോൾ സമീപത്തെ ബേക്കറിയിൽ നിന്നു വെള്ളം വാങ്ങി നൽകി. തീരെ അവശനായതോടെ ആശുപത്രിയിലെത്തിക്കാനായി പെൺകുട്ടികളുടെ ശ്രമം. അതുവഴിയെത്തിയ ആംബുലൻസ് അവർ കൈകാണിച്ചു നിർത്തി. രാമസ്വാമിയെ കയറ്റിയപ്പോൾ പോലും പുരുഷന്മാർ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ, വിദ്യാർത്ഥിനികൾ തന്നെ സ്വാമിയെ വെള്ളായണി ശാന്തിവിളയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു.

അദ്ദേഹത്തിന്റെ മൊബൈലിൽ നിന്ന് ഇതിനിടെ വിദ്യാർത്ഥിനികൾ ബന്ധുക്കളെ വിവരം അറിയിച്ചു. അതോടെ കുടുംബാംഗങ്ങളെത്തി. പക്ഷേ, കുട്ടികളുടെ പരിശ്രമത്തിന് അധികം ആയുസ്സുണ്ടായില്ല. ആശുപത്രിയിലെത്തി അൽപസമയത്തിനുള്ളിൽ രാമസ്വാമി മരിച്ചു.

കോളജ് വിട്ടു വീട്ടിലെത്തേണ്ട പതിവു സമയം കഴിഞ്ഞിട്ടും നാൽവരും എത്താഞ്ഞതോടെ അവരുടെ വീടുകളിൽ ആശങ്കയായി. വൈകി വിവരമറിഞ്ഞതോടെ വീട്ടുകാർക്ക് അഭിമാനത്തോടൊപ്പം രാമസ്വാമിയുടെ മരണത്തിലുള്ള സങ്കടവും. ആര്യനാട് ആനന്ദേശ്വരം സ്വദേശിനികളായ ദീപികയെയും ജ്യോത്സ്‌നയെയും കാട്ടാക്കട വലിയറത്തല സ്വദേശിനി ശ്രുതിയെയും കാട്ടാക്കട സ്വദേശിനി ശ്രീലക്ഷ്മിയെയും രക്ഷിതാക്കൾ എത്തിയാണു ഇവരെ കൂട്ടിക്കൊണ്ടുപോയത്.

ജീവന്റെ വിലയറിഞ്ഞു രക്ഷാപ്രവർത്തനം നടത്തിയ കുട്ടികളെ നീറമൺകര ശങ്കർനഗർ റസിഡന്റ്‌സ് അസോസിയേഷൻ അനുമോദിച്ചു. സിപിഎം ആനന്ദേശ്വരം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ ദീപികയെയും ജ്യോത്സ്‌നയെയും ഇന്നലെ രാവിലെ വീട്ടിലെത്തി അനുമോദിച്ചു. കോളജിന്റെ അനുമോദനം വരും പിന്നാലെ........

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP