Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ-ബെംഗളൂരു റൂട്ടിൽ ആഴ്ചയിൽ ആറ് ദിവസവും സർവീസുമായി ഗോ എയർ; ടിക്കറ്റ് ചാർജ് 1415 രൂപ മുതൽ: ആദ്യ ദിനം ഗോ എയർ സർവീസ് നടത്തുന്നത് ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്ക്

കണ്ണൂർ-ബെംഗളൂരു റൂട്ടിൽ ആഴ്ചയിൽ ആറ് ദിവസവും സർവീസുമായി ഗോ എയർ; ടിക്കറ്റ് ചാർജ് 1415 രൂപ മുതൽ: ആദ്യ ദിനം ഗോ എയർ സർവീസ് നടത്തുന്നത് ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്ക്

ബെംഗളൂരു: ബെംഗളൂരു നിന്നും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തുമെന്നു ഗോ എയർ. ടിക്കറ്റ് ചാർജ് 1415 രൂപ മുതൽ. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിനു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന വിമാനം 2.20 നു ബെംഗളൂരുവിലെത്തും. മടക്കയാത്ര 2.50നു പുറപ്പെട്ട് 4.10നു കണ്ണൂരിലെത്തും.

ഉദ്ഘാടന ദിനമായ 9നു ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം സർവീസുകളാണ് ഉണ്ടാവുക. www.Goair.in ന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു യാത്രാ പോർട്ടലുകൾ എന്നിവയിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു. ബെംഗളൂരുവിനു പുറമേ ഹൈദരാബാദ് (ആഴ്ചയിൽ 4 ദിവസം), ചെന്നൈ (3) എന്നിവിടങ്ങളിലേക്കും നേരിട്ടു വിമാന സർവീസുണ്ട്. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണു ഹൈദരാബാദ് സർവീസ്.

ഇതിനു പുറമെ 9നു ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കും കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കും പ്രത്യേക സർവീസുകളുണ്ട്. ബെംഗളൂരുവിൽ നിന്നു രാവിലെ 11.20നു പുറപ്പെട്ട് 12.20നു കണ്ണൂരിൽ എത്തുന്ന തരത്തിലും കണ്ണൂരിൽ നിന്നു വൈകിട്ട് മൂന്നിനു പുറപ്പെട്ട് 4.15നു തിരുവനന്തപുരത്ത് എത്തുന്ന തരത്തിലുമാണു പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP