Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ വ്യാപാരിയിൽ നിന്ന് കണക്കിൽപ്പെടാത്ത 85 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു; നടപടി ജിഎസ്ടി രേഖയില്ലാത്ത സ്വർണം കൊണ്ടുവന്നതിന്; ആറുലക്ഷം പിഴ ഈടാക്കിയ ശേഷം സ്വർണം വിട്ടുനൽകി

സ്വർണ വ്യാപാരിയിൽ നിന്ന് കണക്കിൽപ്പെടാത്ത 85 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു; നടപടി ജിഎസ്ടി രേഖയില്ലാത്ത സ്വർണം കൊണ്ടുവന്നതിന്; ആറുലക്ഷം പിഴ ഈടാക്കിയ ശേഷം സ്വർണം വിട്ടുനൽകി

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ വ്യാപാരിയിൽ നിന്നും കണക്കിൽപെടാത്ത 85 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. തൃശ്ശൂരിൽ നിന്ന് കോട്ടയം ബേക്കർ ജങ്ഷനിൽ ബസിൽ വന്നിറങ്ങിയ വ്യാപാരിയിൽ നിന്നാണ്, ജി.എസ്.ടി. സംബന്ധമായ രേഖയില്ലാതെ കൊണ്ടുവന്ന സ്വർണം പിടിച്ചെടുത്തത്.

നാളുകളായി ജി.എസ്.ടി. വകുപ്പിന് കിട്ടിയ ചില സന്ദേശങ്ങളെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് വ്യാപാരി പിടിയിലായത്. രണ്ടേകാൽ കിലോ സ്വർണത്തിന് ആറുലക്ഷം രൂപ പിഴയീടാക്കിയശേഷം വിട്ടുനൽകി. സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി കമ്മിഷണർ കെ.സുരേഷിന്റെ നിർദേശാനുസരണം, അസിസ്റ്റന്റ് കമ്മിഷണർ ആർ.അരുൺ, ഇന്റലിജൻസ് ഓഫീസർ സി.ബിജുകുമാർ എന്നിവരാണ് സ്വർണം പിടിച്ചെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP