Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടിനുള്ളിൽ കടന്നത് കമ്പിപ്പാര കൊണ്ട് മുൻവാതിൽ തകർത്ത്; കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്നും 45 പവൻ സ്വർണവും 70,000 രൂപയും മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

വീടിനുള്ളിൽ കടന്നത് കമ്പിപ്പാര കൊണ്ട് മുൻവാതിൽ തകർത്ത്; കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്നും 45 പവൻ സ്വർണവും 70,000 രൂപയും മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കരുനാഗപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണവും പണവും കവർന്നു. കരുനാഗപ്പള്ളി പുത്തൻതെരുവിലെ റഷീദ്കുട്ടിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണവും 70,000 രൂപയും മോഷണം പോയി. വീട്ടുകാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ വീട്ടിൽ ആരും ഇല്ലായിരുന്നു. പുലർച്ചെ വീട്ടിലെത്തിയ റഷീദ്കുട്ടിയാണ് മോഷണ വിവരം അറിയുന്നത്.

വീടിന്റെ മുൻ വാതിൽ കമ്പിപ്പാരകൊണ്ട് തകർത്താണ് മോഷ്ടാക്കൾ വീടിനകത്ത് പ്രവേശിച്ചത്. മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര ഹാളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ മറ്റൊരു വീട്ടിലും അതേ ദിവസം തന്നെ മോഷണശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP