Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ രണ്ട് പവൻ അരഞ്ഞാണം യുവതി മോഷ്ടിച്ചു; മോഷണ മുതൽ വിറ്റ് യുവതി ഭർത്താവിനൊപ്പം നാടുവിട്ടു; നാട്ടിൽ തിരികെ എത്തിയപ്പോൾ കൈയോടെ പൊക്കി പൊലീസും

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ രണ്ട് പവൻ അരഞ്ഞാണം യുവതി മോഷ്ടിച്ചു; മോഷണ മുതൽ വിറ്റ് യുവതി ഭർത്താവിനൊപ്പം നാടുവിട്ടു; നാട്ടിൽ തിരികെ എത്തിയപ്പോൾ കൈയോടെ പൊക്കി പൊലീസും

ഹരിപ്പാട്: അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ രണ്ടു പവന്റെ മോഷ്ടിച്ച കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. കണ്ടല്ലൂർ പുതിയവിള രമണാലയത്തിൽ അനൂപിന്റെയും നീതുവിന്റെയും മകൾ വൈകയുടെ അരഞ്ഞാണമാണ് യുവതി മോഷ്ടിച്ചത്. കുഞ്ഞിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. കീരിക്കാട് കണ്ണംമ്പള്ളി ഭാഗം അഞ്ജുഭവനത്തിൽ അഞ്ജു(21) ഭർത്താവ് കുമാരപുരം താമല്ലാക്കൽ തെക്ക് തകിടിയിൽ കിഴക്കതിൽ വിഷ്ണു(ഉണ്ണി -29), എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 10-നാണ് മോഷണം നടത്തിയത്. അഞ്ജു അകന്ന ബന്ധുവാണ്. വല്ലപ്പോഴും അഞ്ജു പുതിയവിളയിലെ വീട്ടിലെത്താറുണ്ടായിരുന്നു. 10-ാം തീയതി വീട്ടിലെത്തിയ വേളയിലാണ് മോഷണം നടന്നത്. ഇവരുടെ കയ്യിൽ കുട്ടിയെ ഏൽപ്പിച്ച് നീതു തുണി വിരിക്കാനായി പോയി. തുണി വിരിച്ച് മടങ്ങി വന്നപ്പോഴാണ് കുഞ്ഞിന്റെ അരഞ്ഞാണം നഷ്ടമായ വിവരം അറിഞ്ഞത്. ഈ സമയം മറ്റാരും അവിടെ ഇല്ലാതിരുന്നതിനാൽ മോഷ്ടിച്ചത് അഞ്ജുവാണെന്ന് ബോധ്യമായിത. തുടർന്ന് അരഞ്ഞാണം എടുത്തെങ്കിൽ തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ വീട്ടുകാരോട് പ്രതി ദേഷ്യപ്പെട്ടു.

ഇതേ തുടർന്ന് അനൂപിന്റെ അമ്മ ഷേർളി കനകക്കുന്ന് പൊലീസിൽ പരാതിപ്പെട്ടതോടെ പ്രതികൾ മുങ്ങുകയായിരുന്നു. തെങ്കാശി, പഴനി കോഴിക്കോട്, പാലക്കാട്, ഭാഗങ്ങലിലാണ് ഒളിവിൽ കഴിഞ്ഞത്. ഇതിനിടെ അഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

നാട്ടിൽ തിരികെയത്തിയ ഇവരെ കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ കണ്ടല്ലൂർ പറവൂർ ജങ്ഷൻ ഭാഗത്തുവെച്ച് എസ്‌ഐ. ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ചാരുമൂട്ടുള്ള സ്വർണ്ണക്കടയിൽ അരഞ്ഞാണം വിറ്റതായി പ്രതികൾ സമ്മതിച്ചു. പ്രതികളെ കടയിൽ എത്തിച്ച് തെളിവെടുത്തു. മോഷണ മുതലാണെന്നറിഞ്ഞിട്ടും വിൽക്കാനുൾപ്പെടെ സഹായിച്ചതിനാണ് വിഷ്ണുവിനെ പ്രതി ചേർത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP