Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണം കടത്തി ശതകോടീശ്വരന്മാരായ നെടുമ്പാശ്ശേരിയിലെ കൊള്ള സംഘത്തിന് പിടിവീണു; സ്വർണ്ണക്കടത്തുകാർ പിഴയായി ഒടുക്കേണ്ടത് 94 കോടി രൂപ! 54 പ്രതികൾ ചേർന്ന് പിഴയടച്ചാൽ കേസില്ലാതെ തടിയൂരാം; അപ്പീലിന് പോയാലും ഏഴ് ശതമാനം പിഴയടയ്ക്കണം

സ്വർണം കടത്തി ശതകോടീശ്വരന്മാരായ നെടുമ്പാശ്ശേരിയിലെ കൊള്ള സംഘത്തിന് പിടിവീണു; സ്വർണ്ണക്കടത്തുകാർ പിഴയായി ഒടുക്കേണ്ടത് 94 കോടി രൂപ! 54 പ്രതികൾ ചേർന്ന് പിഴയടച്ചാൽ കേസില്ലാതെ തടിയൂരാം; അപ്പീലിന് പോയാലും ഏഴ് ശതമാനം പിഴയടയ്ക്കണം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ പ്രതി ചേർക്കപ്പെട്ടവർക്ക് പിഴ ചുമത്തി ഉത്തരവായി. മൊത്തം 93.38 കോടി രൂപ പിഴ അടയ്ക്കാനാണ് കസ്റ്റംസ് കമ്മിഷണർ ഉത്തരവിട്ടിരിക്കുന്നത്. ആകെ 56 പേരെയാണ് സ്വർണക്കടത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ 54 പേരാണ് പിഴ ഒടുക്കേണ്ടത്. രണ്ട് പേരെ പിഴ അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി.പ്രതി ചേർക്കപ്പെട്ട 56 പേർക്കും പ്രത്യേക അന്വേഷണസംഘം നോട്ടീസ് അയച്ചിരുന്നു. തുടർന്ന് കസ്റ്റംസ് കമ്മിഷണർ ഓരോരുത്തരുമായി പേഴ്സണൽ ഹിയറിങ് നടത്തി. ഇവരുടെയെല്ലാം വാദങ്ങൾ കൂടി കേട്ടശേഷമാണ് ഓരോരുത്തർക്കും പിഴ നിശ്ചയിച്ചത്. അഭിപ്രായ വ്യത്യാസമുള്ളവർക്ക് വേണമെങ്കിൽ പിഴ തുകയുടെ ഏഴര ശതമാനം തുക കെട്ടിവച്ചശേഷം അപ്പീലിന് പോകാവുന്നതാണ്. പിഴ അടയ്ക്കുന്നതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേരും കുറ്റവിമുക്തരാകും.

പ്രധാന പ്രതികൾ ഇനി കോടതി നടപടികൾ കൂടി നേരിടേണ്ടിവരും. കുറഞ്ഞത് 7 വർഷം വരെ തടവ് കിട്ടാവുന്ന കേസാണ് മുഖ്യപ്രതികൾക്കെതിരെയുള്ളത്. പ്രതി ചേർക്കപ്പെട്ടവരിൽ നേരിട്ട് സ്വർണക്കടത്തിൽ പങ്കെടുത്തവരും ഇടനിലക്കാരായി പ്രവർത്തിച്ചവരും സ്വർണക്കടത്തിന് ഒത്താശ ചെയ്തവരുമെല്ലാം ഉണ്ട്. മുഖ്യപ്രതിയായ, മൂവാറ്റുപുഴ സ്വദേശി നൗഷാദിനാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് - 50 കോടി രൂപ. വിമാനത്താവളത്തിൽ സ്വർണക്കടത്തിന് ചുക്കാൻ പിടിച്ച എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ജാബിൻ കെ. ബഷീറിന് 20 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ഇയാൾ മറ്റൊരാളുടെ പക്കൽ ഏല്പിച്ചിരുന്ന 82 ലക്ഷം രൂപ പ്രത്യേക സംഘം പിടിച്ചെടുത്തിരുന്നു. ഈ തുക സർക്കാരിലേക്ക് കണ്ടുകെട്ടി.

ജാബിറിന്റെ അനുജൻ നിബിന് 25 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. നൗഷാദിന്റെ സഹോദരൻ ഫൈസലിന് പത്ത് കോടി രൂപയും നൗഷാദിന്റെ കൂട്ടാളികളായ, ഫാസിലിനും സൈഫുദീനും ഇസ്മായിലിനും ഒരു കോടി വീതവും യാസിർ മുഹമ്മദിന് രണ്ട് കോടിയും പിഴ ചുമത്തിയിട്ടിട്ടുണ്ട്. പ്രതി ചേർക്കപ്പെട്ടവരിൽ നൗഷാദിന്റെ സഹോദരൻ ഫൈസലിനെ ഇനിയും പിടികൂടാനായിട്ടില്ല. 8 കിലോ സ്വർണം കടത്തിക്കൊണ്ടുവന്നപ്പോൾ പിടിയിലായ സലിമിന് 15 ലക്ഷം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ വിമാനത്താവളത്തിൽ ജോലിനോക്കിയിരുന്ന ഷിനോയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.

സ്വർണം കടത്താൻ ഉപയോഗിച്ച വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇവ വിട്ടുകിട്ടാനും പിഴ അടയ്ക്കണം. വിമാനം ഒളിപ്പിച്ചിരുന്ന, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയുടെ രണ്ട് ബസുകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇവ വിട്ടുകിട്ടാൻ 5 ലക്ഷം രൂപ പിഴ അടയ്ക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ മൊത്തം 36 പേരെ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മുഖ്യപ്രതി നൗഷാദ്, എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ജാബിൻ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ കോഫേപോസ ചുമത്തുകയും ചെയ്തു. ഒളിവിൽ കഴിയുന്ന ഫൈസൽ ഒഴികെ 8 പേരും ഒരു വർഷം കരുതൽ തടങ്കലിൽ കഴിയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP