Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുമ്പാശ്ശേരി സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസും കൂട്ടുപ്രതി മജീദ് അദിനാനയും റിമാൻഡിൽ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വർണം

നെടുമ്പാശ്ശേരി സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസും കൂട്ടുപ്രതി മജീദ് അദിനാനയും റിമാൻഡിൽ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വർണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശ്ശേരി സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. ഇന്നലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 3 കിലോ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസിനെയും കൂട്ടുപ്രതി മജീദ് അദിനാനയുമാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് റിമാന്റ് ചെയ്തത്. കാക്കനാട് ജയിലിലേക്ക് ആണ് ഇവരെ അയച്ചത്.

എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാൻ, കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസിന് സ്വർണം കൈമാറുമ്പോൾ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) രണ്ട് പേരയും പിടികൂടുകയായിരുന്നു. സ്ഥിരമായി കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സുനിൽ ഫ്രാൻസിസ് നിരീക്ഷണത്തിലായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വർണമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP