Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ വില വീണ്ടും കുതിക്കുന്നു; വിമാനത്താവളത്തിലെ കരാർ ജീവനക്കാരെ നിരീക്ഷിക്കാൻ നിർദ്ദേശം; നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയത് 28 ലക്ഷം രൂപയുടെ സ്വർണം; ആലുവ സ്വദേശി സ്വർണം കടത്തിയത് ശരീരത്തിൽ ഒളിപ്പിച്ച്

സ്വർണ വില വീണ്ടും കുതിക്കുന്നു; വിമാനത്താവളത്തിലെ കരാർ ജീവനക്കാരെ നിരീക്ഷിക്കാൻ നിർദ്ദേശം; നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയത് 28 ലക്ഷം രൂപയുടെ സ്വർണം; ആലുവ സ്വദേശി സ്വർണം കടത്തിയത് ശരീരത്തിൽ ഒളിപ്പിച്ച്

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശേരി; നെടുമ്പാശേരിയിൽ 28 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.മൂന്ന് പേർ പിടിയിൽ.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 28 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ എമിറേറ്റ് എയർലൈൻസ് വിമാനത്തിത്തിലെ യാത്രക്കാരനായിരുന്ന ആലുവ സ്വദേശിയിൽ നിന്നാണ് 28 ലക്ഷം വിലവരുന്ന 900 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

ചങ്ങല രൂപത്തിലും മിശ്രിതമായും കൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങുവാൻ എത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ രണ്ട് പേരാണ് ഇയാളെ കൂടാതെ കസ്റ്റംസിന്റെ പിടിയിലായിട്ടുള്ളത്‌സ്വർണ വിലയിൽ അടിക്കടി വർദ്ധന ഉണ്ടാവുന്ന സാഹചര്യത്തിൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് ഊർജ്ജിതമാവാൻ സാധ്യതയുണ്ടെന്നാണ് അധികതരുടെ വിലയിരുത്തൽ.

ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ കരാർ തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്റെലിജൻസിന്റെ ഉന്നതങ്ങളിൽ നിന്നും നെടുബാശ്ശേരിയിലെ ഉദ്യേഗസ്ഥർക്ക് നിർദ്ദേശമെത്തി.അന്താരാഷ്ട്ര ടെർമിനലിലെ കസ്റ്റംസ്, എമിഗ്രേഷൻ ഏരിയയിൽ എത്തുന്ന കരാർ ജീവനക്കാരെയാണ് സൂക്ഷ്മ നിരീക്ഷണം നടത്താൻ നിർദ്ദേശിച്ചിട്ടുള്ളത്. മുൻപ് ഇത്തരത്തിൽ സ്വർണത്തിന് വില വർദ്ധിച്ച സാഹചര്യത്തിൽ കരാർ ജീവനക്കാരെ ഉപയോഗപ്പെടുത്തി വിദേശത്ത് നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണം പുറത്ത് കടത്താൻ ശ്രമം നടന്നിരുന്നു. ഡി.ആർ.ഐ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് നടത്തിയ ഇത്തരം സ്വർണക്കടത്തുകൾ പിടികൂടാനായത്. അടുത്തിടെയായി നിരവധി കേസുകളാണ് ഇത്തരത്തിൽ പിടിയിലായിരുന്നത്.

സമാനമായ സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതേതുടർന്ന് കരാർ ജീവനക്കാർ അന്താരാഷ്ട്ര യാത്രക്കാർ വിമാനമിറങ്ങി വരുന്ന ഭാഗത്ത് അനാവശ്യമായി പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിസിടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 19 ന് കണ്ണൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 4.15 കോടി രൂപ വില വരുന്ന 11.49 കിലോഗ്രാം സ്വർണം ഡി.ആർ.ഐ വിഭാഗം പിടികൂടിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മുൻ കരുതൽ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

മുന്നറിയിപ്പിന്റ അടിസ്ഥാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പരിശോധനകൾ കസ്റ്റംസ് വിഭാഗം കർശനമാക്കി. സ്വർണ വില ഇപ്പോൾ പവന് 28000 രൂപയ്ക്ക് അടുത്തെത്തിയിട്ടുണ്ട്. ഇനിയും വില വർദ്ധിക്കാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ദർ വ്യക്തമാക്കുന്നത്. സ്വർണ വില കുതിക്കുന്നതോടെ അനധികൃതമായി കടത്തുന്ന സ്വർണത്തിന് ലഭിക്കുന്ന ലാഭവും വലിയ തോതിൽ വർദ്ധിക്കും. ഈ സാഹചര്യത്തിൽ എന്ത് ത്യാഗം സഹിച്ചും സ്വർണം കടത്താൻ കള്ളക്കടത്ത് സംഘം ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP