Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും കരിപ്പൂരിൽ സ്വർണ കടത്ത്; ഇത്തവണ പിടിച്ചത് ക്യാപ്‌സൂൾ രുപത്തിലാക്കി ഷൂസിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം; പിടിയിലായത് ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി; സ്വർണ കടത്തിന്റെ പറുദീസയായ കരിപ്പൂരിൽ സുരക്ഷ വീണ്ടും ശക്തമാക്കി; പ്രവാസികൾ നിരീക്ഷണത്തിൽ

വീണ്ടും കരിപ്പൂരിൽ സ്വർണ കടത്ത്; ഇത്തവണ പിടിച്ചത് ക്യാപ്‌സൂൾ രുപത്തിലാക്കി ഷൂസിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം; പിടിയിലായത് ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി; സ്വർണ കടത്തിന്റെ പറുദീസയായ കരിപ്പൂരിൽ സുരക്ഷ വീണ്ടും ശക്തമാക്കി; പ്രവാസികൾ നിരീക്ഷണത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്തിയതിന് പിന്നാലെ കരിപ്പൂർ വിമാനത്തവളം വഴി ഷൂസിനുള്ളിൽ ഒളിപ്പിച്ചും സ്വർണം കടത്താൻ ശ്രമം. ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് ധരിച്ച ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി ജഹഫർ അലി(28)യിൽ നിന്നാണ് കരിപ്പൂർ എയർകസ്റ്റംസ് സ്വർണം കണ്ടെത്തിയത്. ഷൂസിനുള്ളിൽ ക്യാപ്സൂൾ രൂപത്തിലാക്കിയ സ്വർണമിശ്രതമാണ് കണ്ടെത്തിയത്.1105 സ്വർണ മിശ്രിതം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അതീവ രഹസ്യമായാണ് ഒളിപ്പിച്ചിരുന്നത്.മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തു വരികയാണെന്ന് കസ്റ്റംസ് പറഞ്ഞു. വ്യത്യസ്തമായ രീതിയിൽ കരിപ്പൂർ വിമാനത്തവളത്തിൽ വ്യാപകമായാണ് സ്വർണക്കടത്ത് അനുദിനം പിടികൂടുന്നത്.

കഴിഞ്ഞ ദിവസമാണ് സ്വർണം ഭർഭനിരോധന ഉറക്കുള്ളിൽ ഒളിപ്പ് അഞ്ച് ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30ലക്ഷംരൂപയുടെ സ്വർണം പിടികൂടിയത്. കോഴിക്കോട് അയിലോട്ടുപാടം കൊമ്മനേരി ജുനൈദിനെയാണ്(25) ഇത്തരത്തിൽ പിടികൂടിയത്. 25വയസ്സുകാരനായ പ്രതി മസ്‌ക്കറ്റിൽനിന്നാണ് കരിപ്പൂർ വിമാനത്തവളം വഴി കടത്താൻ ശ്രമിച്ചത്. തുടർന്നു കസ്റ്റംസ് നടത്തിയ പരിശോധനയിൽ ജുനൈദിനെ സംശയം തോന്നി ചോദ്യംചെയ്യുകയായിരുന്നു.

കൂടുതൽ ചോദ്യംചെയ്തതോടെ പ്രതി സ്വർണം ഒളിപ്പിച്ചത് സമ്മതിക്കുകയായിരുന്നു. തുടർന്നു ബാത്‌റൂമിൽ കൊണ്ടുപോയാണ് സ്വർണം പുറത്തെടുത്തത്. പല സ്വർണക്കടത്ത് കാരിയർമാരും സ്വർണം ഒളിപ്പിച്ചതായി സംശയിച്ചു ചോദ്യംചെയ്യുമ്പോഴൊന്നും സമ്മതിക്കാറില്ല. തുടർന്നു പുറത്തെ സ്‌കാനിങ് സെന്ററുകളിൽ കൊണ്ടുപോയി എക്‌സറെ എടുക്കുമ്പോഴും, ഏറെ സമയം പിടിച്ചിരുത്തിയ അസ്വസ്തത കാണുമ്പോഴുമാണ് കുറ്റം സമ്മതിക്കാറുള്ളത്.

ക്യാപ്‌സൂൾ രൂപം ഉൾപ്പെടെ സ്വർണത്തിന് 1058 ഗ്രാം തൂക്കമുണ്ടായിരുന്നെങ്കിലും പിന്നീട് സ്വർണം വേർതിരിച്ചെടുത്തപ്പോഴാണ് 835.5 ഗ്രാം തൂക്കമുള്ളതായി കണ്ടെത്തിയത്. അഞ്ച് ക്യാപ്‌സൂളുകളാക്കിയാണ് സ്വർണം മലദ്വാരത്തിൽ ഒളിച്ചത്. ഇത്തരത്തിൽ ഒളിപ്പിക്കുന്ന സ്വർണം പലപ്പോഴും വയറിനകത്തേക്കുപോകുന്ന സാഹചര്യം ഉണ്ടാകുന്നതിനാലാണ് സ്‌കാനിംഗിന് കൊണ്ടുപോകുന്നതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു. അതേ സമയം 30ലക്ഷം രൂപ വിലവരുന്ന സ്വർണം ഒരു വ്യക്തിയുടെ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത് കസ്റ്റംസ് അധികൃതർക്ക് അത്ഭുതമായി.

കാരണം മുമ്പെല്ലാം ഈ രീതിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തത് ഇതിന്റെ പകുതിയോളമെയുണ്ടായിരുന്നുള്ളു. മാക്‌സിമം 500 ഗ്രാംവരെയാണ് സാധാരണ മലദ്വാരത്തിൽ പ്രതികൾ കടത്താൻ ശ്രമിക്കാറുള്ളതെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. എന്നാൽ ജുനൈദിന് പണത്തിന്റെ അത്യാവശ്യമുണ്ടായതിനാലാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസ് അധികൃതർക്ക് നൽകിയ മൊഴി. 15ലക്ഷംരൂപവരെയുള്ള സ്വർണമാണ് നേരത്തെ പിടക്കപ്പെട്ട പ്രതികളിൽ ഭൂരിഭാഗം പേരിൽനിന്നും കണ്ടെത്തിയതെന്നും കസ്റ്റംസ് അധികൃതർ പറയുന്നു.

സാധാരണഗതിയിൽ ജുലൈ, ഓഗസ്റ്റ് മാസങ്ങളിൽ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലമായതിനാൽ വിമാനടിക്കറ്റ് വില വർധിക്കുന്നതിനാൽ സ്വർണക്കടത്ത് കാര്യമായി നടക്കാറില്ല, എന്നാൽ മൂൻവർഷങ്ങളിനെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ കേസുകളാണ് ഈസമയത്ത് കരിപ്പൂരിൽ ഉൾപ്പെടെ പിടികൂടിയത്.നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്താണ് സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കിയുള്ള കടത്ത് വ്യാപകമായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP