Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ട് കിലോ സ്വർണം റബ്ബർ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചു; ഗുജറാത്ത് സ്വദേശിനി യുവതി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

രണ്ട് കിലോ സ്വർണം റബ്ബർ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചു; ഗുജറാത്ത് സ്വദേശിനി യുവതി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദേശത്ത് നിന്നും കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണവുമായി രാജ്യന്തര വിമനത്താവളത്തിൽ യുവതി പിടിയിലായി. ഗുജറാത്ത വഡോദര സ്വദേശിനി സെയ്നാബാനുവാണ് തിരുവനന്തപുരം ഇന്തർ നാഷണൽ ഇയർപോർട്ടിൽ നിന്നും കസ്റ്റംസിന്റെ വലയിലായിത്. ഇൻഡിഗോ വിമാനത്തിൽ വരുന്ന യാത്രക്കാരി സ്വർണം കടത്തുന്നെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.

ഇന്നലെ രാവിലെ 8: 15 ഷാർജയിൽ നിന്നെത്തിയ വിമാനത്തിൽ നിന്നിറങ്ങിയ യാത്രക്കാരിയായിരുന്നു ഇവർ. കാർ വാഷിങ് മോട്ടറിനുള്ളിൽ സ്വർണം റിബർ രൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസിന്റെ എക്സേറേ പരിശോധനയിൽ ആദ്യംസ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടു കിലോ തൂക്കം വരുന്ന സ്വർണം 1500 സെന്റീമീറ്ററോളം നീളം വരുന്ന രീതിയിൽ കനം കുറഞ്ഞ റിബൺ രൂപത്തിലാക്കി ഒളിപ്പിക്കുകയായിരുന്നു. എയർ കസ്റ്റംസ് അസി. കമ്മീഷ്ണർ ജെ.ദാസിന്റെ നേതൃത്വത്തിൽ സുപ്രണ്ടുമാരായ ജയരാജ്, റിയാസ്, രാജലക്ഷ്മി, ഇൻസ്പെക്ടർമാരായ സോനുകുമാർ, ജോസഫ് ഗിരീഷ് മിശ്ര എന്നിവരടങ്ങിയ ടീമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP