Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീഡിയ വൺ വാർത്താ സംഘത്തിന് നേരേ കൊച്ചിയിൽ ഗൂണ്ടാആക്രമണം; അക്രമം അഴിച്ചുവിട്ടത് ജീവനക്കാരുടെ ബൈക്ക് തട്ടിയെന്ന് ആരോപിച്ച്; കളമശേരിയിലുണ്ടായ ആക്രമണത്തിൽ റിപ്പോർട്ടർ അടക്കം മൂന്നുപേർക്ക് പരിക്ക്; അഞ്ചംഗ ഗൂണ്ടാസംഘം പൊലീസ് കസ്റ്റഡിയിൽ

മീഡിയ വൺ വാർത്താ സംഘത്തിന് നേരേ കൊച്ചിയിൽ ഗൂണ്ടാആക്രമണം; അക്രമം അഴിച്ചുവിട്ടത് ജീവനക്കാരുടെ ബൈക്ക് തട്ടിയെന്ന് ആരോപിച്ച്; കളമശേരിയിലുണ്ടായ ആക്രമണത്തിൽ റിപ്പോർട്ടർ അടക്കം മൂന്നുപേർക്ക് പരിക്ക്; അഞ്ചംഗ ഗൂണ്ടാസംഘം പൊലീസ് കസ്റ്റഡിയിൽ

അർജുൻ സി വനജ്

കൊച്ചി: മീഡിയ വൺ വാർത്ത സംഘത്തിന് നേരെ കൊച്ചിയിൽ ആക്രമണം. കളമശ്ശേരിയിൽ വെച്ചുണ്ടായ ആക്രമണത്തിൽ റിപ്പോർട്ടർ ശ്രീജിത്ത് ശ്രീകുമാരൻ, ഡ്രൈവർ ലിൻസ് , കൊച്ചി ബ്യുറോ അഡ്‌മിൻ സജീത് എന്നിവർക്കാണ് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റത്. കളമശ്ശേരി സ്വദേശി വിവേകിന്റെ നേത്യത്വത്തിലായിരുന്നു അക്രമണമെന്ന് മർദ്ദനത്തിനിരയായ ശ്രീജിത്ത് പറഞ്ഞു.

ബൈക്കിൽ വരുന്നതിനിടെ മീഡിയ വൺ ജീവനക്കാരുടെ ബൈക്ക് തട്ടിയെന്ന് ആരോപിച്ചായിരുന്നു ജീവനകാർക്ക് നേരെ നടുറോഡിൽ വിവേകും കൂട്ടാളിയും അക്രമം അഴിച്ചുവിട്ടത്. തുടർന്ന് മിഡിയ വൺ ജീവനക്കാരുടെ ബൈക്ക് ഇവർ വർക്ക്‌ഷോപ്പിലേക്ക് പിടിച്ചു വാങ്ങി കൊണ്ടു പോകുകയായിരുന്നു. സംഭവം അറിഞ്ഞ് കൂടുതൽ മീഡിയ വൺ ജീവനക്കാർ വർക്ക്‌ഷോപ്പിലേക്ക് എത്തിയെങ്കിലും ഇവരെ ഇരുമ്പ് ദണ്ഡ് അടക്കമുള്ളവ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

3. 45 ഓടെ പൊലീസ് എത്തി മൊഴിയെടുത്തു. അക്രമത്തിന് നേതൃത്വം നൽകിയ വിവേകിനേയും സംഘത്തേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലിൻസിന്റെ നെഞ്ചിലടക്കം മർദ്ദനത്തിൽ ചതവ് സംഭവിച്ചിട്ടുണ്ട്. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് മർദ്ദനമേറ്റവർ പറയുന്നത്. പ്രദേശത്തെ സ്ഥിരം ക്രിമിനലുകളാണ് അക്രമികൾ എന്ന് നാട്ടുകാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP