Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിമാലിയിൽ അതിജീവന പോരാട്ട വേദിയുടെ ദേശീയ പാത ഉപരോധത്തിനിടെ ഗൂണ്ട ആക്രമണം; രണ്ടുമാധ്യമപ്രവർത്തകർക്ക് പരിക്ക്; പോരാട്ട വേദി നേതാക്കൾക്കെതിരെ കേസ്

അടിമാലിയിൽ അതിജീവന പോരാട്ട വേദിയുടെ ദേശീയ പാത ഉപരോധത്തിനിടെ ഗൂണ്ട ആക്രമണം; രണ്ടുമാധ്യമപ്രവർത്തകർക്ക് പരിക്ക്; പോരാട്ട വേദി നേതാക്കൾക്കെതിരെ കേസ്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: അതിജീവന പോരാട്ട വേദിയുടെ നാലാംഘട്ട സമരത്തിന്റെ ഭാഗമായി അടിമാലിയിൽ കൊച്ചി-മധുര ദേശീയപാതയും,അടിമാലി-കുമളി ദേശീയപാതയും സമര സമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.തിങ്കളാഴ്‌ച്ച രാവിലെ പത്ത് മണിമുതൽ വൈകുനേരം മുന്നു മണി വരെ അഞ്ച് മണികൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുക്കിയായിരുന്നു ഉപരോധ സമരം നടത്തിയത്.കാൽ ലക്ഷം പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചിരുന്നെങ്കിലും മുവായിരത്തോളം പേർ മാത്രമാണ് ഉപരോധത്തിന് എത്തിയത്. ഇതിൽ കൂടുതൽ കർഷകർ എത്തിയത് വെള്ളത്തുവൽ വില്ലോജ് അതിർത്തിയിൽ നിന്നായിരുന്നു.

ദേശീയപാതയിൽ കസേരകൾ നിരത്തി സമരക്കാർ റോഡിൽ ഇരുന്നായിരുന്നു സമരം.പൊലീസ് സമരക്കാരെ ഗതാഗതം തടസ്സം ഒഴുവാക്കുന്നതിന് പിൻതിരിപ്പിക്കുകയോ,സമരക്കാരുമായി വാക്കേറ്റത്തിനൊ മുതിർന്നില്ല. ഇനിനാൽ അഞ്ച് മണികൂർ ഉപരോധം സമാധാന പരമായി മൂന്നു മണിയോടെ അവസാനിപ്പിച്ചു. ഇതിനിടയിൽ വാർത്താ ചാനൽ സംഘത്തെ സമരക്കാരിൽ ചിലർ മർദ്ദിച്ചത് പ്രതിഷേധത്തിന് കാരണമായി.റോഡരുകിലെ സൈഡിലൂടെ വാർത്തി സംഘത്തിന്റെ വാഹനം കടത്തികൊണ്ടുപോകുന്നതിനിടെ മീഡിയാവൺ ചാനൽ റിപ്പോർട്ടറേയും,ക്യാമറമാനേയും ഏതാനും പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകായയിരുന്നു.
>
> മൂന്നാർ ട്രിബ്യൂണലിന് കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകൾക്ക് പുറമെ,അടിമാലി പഞ്ചായത്തിലെ കുടിയേറ്റ കർഷകരും സമരത്തിൽ പങ്കെടുത്തു.സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് അടിമാലി ടൗൺ ഒഴുവാക്കി ബാക്കി പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടായിരുന്നു വ്യാപാരികൾ സമരത്തിൽ പങ്കെടുത്തത്. വനാതിർത്തിയിലെ പട്ടയഭുമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈ വശരേഖ ലഭിക്കുവാൻ വനം വകുപ്പിന്റെ എൻഒസി വേണമെന്ന വനംവകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് അടിമാലി പഞ്ചായത്തിലെ കർഷകരും സമരത്തിൽ പങ്കെടുത്തത്.

രാഷ്ടീയ,സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമൂഖർ രാഷ്ടീയം നോക്കാതെയാണ് സമരത്തിനെത്തിയത്.വെള്ളത്തൂവൽ,രാജാക്കാട്,രാജകുമാരി പഞ്ചായത്തുകളിൽ നിന്ന് വരുന്ന കർഷകർ പൊലീസ് സ്റ്റേഷന് സമീപും,അടിമാലി പഞ്ചായത്ത് നിവാസികൾ അമ്പലപടി ഭാഗത്തും,ബാക്കി പഞ്ചായത്തുകളിൽ നിന്നുള്ളവർ ഗവൺമെന്റ് ഹൈസ്‌കൂളിന് മുൻപിലും രാവിലെ പത്ത മണിയോടെ സംഗമിച്ചു. അതിന് ശേഷം പ്രകടനമായാണ് കർഷകർ സെൻട്രൽ ജംഗ്ഷനിൽ എത്തിയത്.പ്രതിഷേധത്തിന്റെ ഭാഗമായി സമരസമിതി നേരത്തെ സമരപ്രഖ്യാപന കൺവൻഷൻ,ഉപവാസം,എന്നിങ്ങനെ വിവിധ സമരങ്ങൾ ആദ്യ മൂന്നുഘട്ടങ്ങളിൽ നടന്നിരുന്നു.നാലാം ഘട്ടമായാണ് ദേശീയപാത ഉഫരോധ സമരം സംഘടിപ്പിച്ചത്.

മൂന്നാർ സബ് ഡിവിഷന് കീഴിലെ മുഴുവൻ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘവും ഇടുക്കി ക്യാമ്പിൽ നിന്നുള്ള പൊലീസും സമരം നേരിടുവാൻ എത്തിയിരുന്നു.ഉപരോധ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ.ദിവാകരൻ ഉദ്ഘാടനം ചെയ്തു.എസ്.രാജേന്ദ്രൻ എംഎ‍ൽഎ,എ.കെ.മണി,കെ.കെ.ജയചന്ദ്രൻ,ഇബ്രാഹിംകൂട്ടി കല്ലാർ, ഇടുക്കി രുപാത വികാരി ജനറൽ റവ ഫാ ഏബ്രഹം പുറയാറഅറ് , സെൻ് ജൂഡ് പള്ളി വികാരി റവ ഫാ. ജോസഫ് പാപ്പടി സി.ഏ.ഏലീയാസ്,കെ.ഫ്രാൻസിസ്ജോർജ്ജ്,കെ.വി,ശശി,ടി.കെ.ഷാജി,സി.എസ്.നാസർ തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടാക്കിയതിന്റെ പേരിൽ സമര സമിതിയ നേതാക്കൾ,സ്റ്റേജിൽ ഉണ്ടായിരുന്നവർ,കണ്ടാർ അറിയാവുന്നവർ ഉൾപ്പടെ നിരവധി പേർക്കെതിരെ കേസെടുക്കുമെന്ന് അടിമാലി സിഐ.പി.കെ.സാബു അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP