Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴക്കൂട്ടത്ത് ഓൺലൈൻ മാധ്യമപ്രവർത്തകനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കുട്ടം സ്വദേശിയും ഓൺലൈൻ മാധ്യമപ്രവർത്തകനുമായ ശരത്തിനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതികളെ കഴക്കുട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള' പൊലീസ് സംഘം അറസ്റ്റ് ചെയ്തു.കഴക്കുട്ടം മഹാദേവക്ഷേത്രത്തിനു പുറകുവശത്തുള്ള റോഡിൽ വച്ച് ബൈക്കിൽ വരുകായിരുന്നു ഓൺലൈൻ മാധ്യമപ്രവർത്തകനുമായ ശരത്തിനെ തടഞ്ഞു നിർത്തി ആക്രമിച്ച് പണം കവർന്ന പ്രതികളായ കഴകുട്ടം കിഴക്കുംഭാഗം ദേശത്ത് നേതാജി ലൈനിൽ വിനീഷ് (30) കഴക്കൂട്ടം കിഴക്കുംഭാഗം ദേശത്ത് പെരുമൺ ക്ഷേത്രത്തിനു സമീപം വിനോജ് കുമാർ (40) കഴക്കൂട്ടം തെക്കുംഭാഗം ദേശത്ത് സൗഹർദധ നഗറിൽ ചിക്കു എന്നുവിളിക്കുന്ന നിധിൻ (29) പങ്ങാപ്പറ വില്ലജിൽ കൈരളി നഗറിൽ ദീപക് (30) എന്നിവരെയാണ് കഴക്കുട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുധീഷ് കുമാർ, റോയ്, അസ്സി. സബ് ഇൻസ്‌പെക്ടർ ജസ്റ്റിൻ മോസസ് സി.പി.ഒ മാരായ പ്രസാദ്, അരുൺ, അൻസിൽ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ബഹു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP