Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

യോഗി ആദിത്യനാഥിന്റെ പ്രതികരണങ്ങൾക്ക് പിന്നാലെ യു.പിയിൽ പശുവിന്റെ പേരിൽ വീണ്ടും ആക്രമണം; പശുക്കടത്ത് ആരോപിച്ച്‌ ഗോസംരക്ഷകർ നാല് യുവാക്കളെ തല്ലിച്ചതച്ചു  

യോഗി ആദിത്യനാഥിന്റെ പ്രതികരണങ്ങൾക്ക് പിന്നാലെ യു.പിയിൽ പശുവിന്റെ പേരിൽ വീണ്ടും ആക്രമണം; പശുക്കടത്ത് ആരോപിച്ച്‌ ഗോസംരക്ഷകർ നാല് യുവാക്കളെ തല്ലിച്ചതച്ചു   

മറുനാടൻ ഡെസ്‌ക്‌

ലക്‌നോ: രാജ്യത്ത് വീണ്ടും കന്നുകാലിയുടെ പേരിൽ ആൾക്കൂട്ട ആക്രമണം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചത്ത എരുമയെ കൊണ്ടുപോകുകയായിരുന്ന നാല് പേരെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. എരുമയെ കടത്തി കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഹത്രാസ് ജില്ലയിലായിരുന്നു സംഭവം. ചത്ത എരുമയെ പിക്ക് അപ് വാനിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമമാണ് ആൾക്കൂട്ടം തടഞ്ഞത്. ഇവർ എരുമയ്ക്കു വിഷം നൽകി കൊന്നതാണെന്നും ആൾക്കൂട്ടം ആരോപിച്ചു. പൊലീസ് എത്തിയാണ് അക്രമികളിൽ നിന്നും യുവാക്കളെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു കോൺട്രാക്ടറുടെ നിർദ്ദേശപ്രകാരമാണ് യുവാക്കൾ ചത്ത എരുമയുടെ ശരീരം മറവ് ചെയ്യാൻ തീരുമാനിച്ചത്. ലോറിയിൽ എരുമയുടെ ശരീരം കയറ്റി കൊണ്ടുപോകവെ ആൾക്കൂട്ടം എത്തുകയും വാഹനം തടഞ്ഞ ശേഷം യുവാക്കളെ മർദിക്കുകയുമായിരുന്നു.സംഭവ ദൃശ്യങ്ങൾ പകർത്തി അക്രമികളിൽ ഒരാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. മർദിക്കരുതെന്നും ചത്ത എരുമയുടെ ശരീരമാണ് വാഹനത്തിലുള്ളതെന്നും യുവാക്കൾ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP