Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളമടിയുടെ കാര്യമാണേൽ മലയാളി എന്തും കണ്ടെത്തും; റമ്മിന്റെ ഉദ്ഭവം ഇന്ത്യയിലാണെന്ന് കണ്ടെത്തി ഗൗതം മേനോൻ; കരിമ്പിൻ നീരിൽ നിന്ന് റം; ലോകം കീഴടക്കുന്ന വൈൽഡ് ടൈഗറുമായി മലയാളി

വെള്ളമടിയുടെ കാര്യമാണേൽ മലയാളി എന്തും കണ്ടെത്തും; റമ്മിന്റെ ഉദ്ഭവം ഇന്ത്യയിലാണെന്ന് കണ്ടെത്തി ഗൗതം മേനോൻ; കരിമ്പിൻ നീരിൽ നിന്ന് റം; ലോകം കീഴടക്കുന്ന വൈൽഡ് ടൈഗറുമായി മലയാളി

പാമ്പാടി: വൈൽഡ് ടൈഗർ എന്ന ബ്രാൻഡ് കേൾക്കാത്തവർ ചുരുമായിരിക്കും. കടുവയുടെ തോലിന്റെ നിറമുള്ള ഈ ബ്രാൻഡ് ഒരു മലയാളിയിടെതാണെന്നത് അധികം ആർക്കുമറിയാത്ത രഹസ്യമാണ്. തിരുവില്ല്വാമലയ്ക്കടുത്ത പാമ്പാടിയിലാണ് ലോകോത്തര ബ്രാൻഡിലൊന്നായ വൈൽഡ് ടൈഗറിന്റെ ഡിസ്റ്റിലറി ഉള്ളത്. ഇതിന്റെയെല്ലാം ഉടമ ഒരു മലയാളിയാണെന്നുള്ളതാണ് അത്ഭുതം.പാലക്കാട് ഒറ്റപ്പാലത്ത് ജനിച്ച മുപ്പത്തഞ്ചുകാരനായ ഗൗതം മേനോൻ ആണ് ഇതിന്റെ ഉടമ.

ലണ്ടനിലെ വ്യാപാരിയായിരുന്ന അഛന്റെ പാത പിന്തുടർന്ന് ആണ് ഗൗതം മേനോൻ ഈ രംഗത്ത് ഇറങ്ങുന്നത്. ബിസിനസ് പഠിക്കാൻ പോയ ഗൗതം മേനോൻ ലോകത്തെ അഞ്ഞൂറിലേറെ ഇനം റമ്മുകൾ ഗൗതം രുചിച്ചപ്പോൾ നോക്കിയത് ഇതിൽ ഇന്ത്യൻ ബ്രാൻഡ് ഉണ്ടോയെന്നായിരുന്നു. അങ്ങനെയാണ് റമ്മിന്റെ ഉദ്ഭവം കരീബിയൻ ദ്വീപുകളിലല്ല, ഇന്ത്യയിലാണെന്ന് ഗൗതം മേനോൻ ഗവേഷണം നടത്തി കണ്ടെത്തിയത്. കരിമ്പിൻ നീര് പാനീയമാക്കിയ കാലത്താണ് റമ്മും ലഹരിനീരായത്. ഇന്ന് ലഹരി ലോകത്ത് ഏറെ ശ്രദ്ധേയമായ വൈൽഡ് ടൈഗർ ഹെർബൽ റമ്മിന്റെ പിറവി ഇങ്ങനെയായിരുന്നു.

റമ്മിന്റെ ഉദ്ഭവം ഇന്ത്യയിലാണെന്ന് കണ്ടെത്തിയ ശേഷം ഇന്ത്യയിൽ നിന്ന് തന്നെ ലോകത്തിന് മുന്നിൽ ലോകോത്തര ബ്രാൻഡിലൊരെണ്ണം അവതരിപ്പിച്ചാണ് വൈൽഡ് ടൈഗർ തുടക്കം കുറിച്ചത്. യുഎസ്, കാനഡ, ബ്രിട്ടൺ, ഫ്രാൻസ്, ബൽജിയം, ഹംഗറി, പോളണ്ട് തായ്ലണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങി വിവിധ രാജ്യങ്ങളുടെ വിപണിയിൽ ഒന്നാം നിരയിലേക്കാണ് വൈൽഡ് ടൈഗർ കുതിച്ച് കയറിയത്. 2016ൽ വൈൽഡ് ടൈഗർ റം വിൽപ്പനയ്ക്കിറക്കിയത്. റമ്മിന്റെ ഉദ്ഭവം തേടിയപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള കരിമ്പുകൃഷിയിലാണ് എത്തിയത്. പിന്നീട് ഇത് ഇന്ത്യയിൽ നിന്നാണ് കരിമ്പ് കരീബിയനിലെത്തിയത് എന്ന് മനസ്സിലാക്കിയതു.

ഗൗതം മേനോൻ ഇപ്പോൾ കോയമ്പത്തൂരിലാണ് സ്ഥിരതാമസം. മൊളാസസിൽ നിന്ന് റമ്മുണ്ടാക്കുന്ന രീതി വിട്ട് കരിമ്പിൻ നീരിൽ നിന്ന് ഉൽപ്പാദിപ്പിക്കാമെന്ന കണ്ടെത്തിയതോടെയാണ് റമ്മിന്റെ പുതിയ വഴി ഗൗതമിന് തെളിഞ്ഞത്. വംശക്ഷയം സംഭവിക്കുന്ന ഇന്ത്യൻ കടുവയോടുള്ള കൂറ് അറിയിച്ചാണ് 'വൈൽഡ് ടൈഗർ' എന്ന് പേര് ഈ ബ്രാൻഡിന് ഇട്ടത്. ഈ വ്യാപാരത്തിന്റെ ലാഭവിഹിതത്തിൽ 10 % ദക്ഷിണേന്ത്യയിലെ കടുവ സംരക്ഷണത്തിനായാണ് നൽകുന്നത്. പാമ്പാടിയിൽ നിന്നാണ് ലോകത്ത് വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി നടത്തുന്നത്. . കടുവത്തോലിനു സമാനമാണ് ഓരോ കുപ്പിയുടെയും അലങ്കാരം. പാക്കിങ് ആകർഷകമാണ്. ജി ക്യൂ എന്ന മാസിക സ്വാധീനിച്ച 50 ഇന്ത്യക്കാരെ കണ്ടെത്തിയപ്പോൾ ഗൗതം മേനോൻ അവരിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP