Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; ഗവർണറുടെ സ്വാതന്ത്ര്യദിന സത്കാരം റദ്ദാക്കി; 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യും'; സർക്കാർ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ച് ഗവർണർ ജസ്റ്റിസ് സദാശിവം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; ഗവർണറുടെ സ്വാതന്ത്ര്യദിന സത്കാരം റദ്ദാക്കി; 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യും'; സർക്കാർ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ച് ഗവർണർ ജസ്റ്റിസ് സദാശിവം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനം വലയുന്ന സാഹചര്യത്തിൽ പുതിയ തീരുമാനവുമായി ഗവർണർ. സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് 6.30ന് രാജ് ഭവനിൽ സത്കാരം നടത്തുന്ന പതിവുണ്ട്. ഇത് റദ്ദാക്കാൻ ഗവർണർ ഉത്തരവിട്ടു. കനത്ത മഴ മൂലം സംസ്ഥാനത്ത് 27 പേർ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്തുമാണ് ഗവർണർ ആഘോഷ പരിപാടികൾ റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുമെന്നും ഗവർണർ ജസ്റ്റിസ് സദാശിവം അറിയിച്ചു.

രാജ് ഭവന്റെയും സർക്കാരിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാനും ഗവർണർ അഭ്യർത്ഥിച്ചു. സർക്കാർ വകുപ്പുകളും ദുരന്തനിവാരണ ഏജൻസികളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാരിന്റെ രക്ഷാ, പുനരധിവാസ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും ഗവർണർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP