Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതിയെ വെല്ലുവിളിച്ച് സർക്കാർ; ഹയർസെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത 7 സ്‌കൂളുകൾക്കുകൂടി പ്ലസ് ടു അനുവദിച്ച് പുതിയ ഉത്തരവ്

കോടതിയെ വെല്ലുവിളിച്ച് സർക്കാർ; ഹയർസെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത 7 സ്‌കൂളുകൾക്കുകൂടി പ്ലസ് ടു അനുവദിച്ച് പുതിയ ഉത്തരവ്

തിരുവനന്തപുരം: +2 വിഷയത്തിൽ കോടതിയെ വെല്ലുവിളിച്ച് വീണ്ടും സർക്കാർ രംഗത്ത്. ഹയർസെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത ഏഴ് സ്‌കൂളുകൾ കൂടി അനുവദിച്ച് സർക്കാർ പുതിയ പട്ടിക പുറത്തിറക്കി. ഡയറക്ടറുടെ സമിതി ശുപാർശ ചെയ്യാത്ത +2 സ്‌കൂളുകളും ബാച്ചുകളും റദ്ദാക്കണമെന്ന ഹൈക്കോടതി ഉത്തരവ് വകവയ്ക്കാതെയാണ് സർക്കാർ പുതിയ പട്ടിക പുറത്തിറക്കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡയറക്ടറുടെ ശുപാർശയില്ലാത്ത സ്‌കൂളുകൾക്ക് അംഗീകാരവും പ്രവർത്തനാനുമതിയും നൽകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഇറക്കിയ ഉത്തരവിൽ തന്നെയാണ് ഈ സ്‌കൂളുകളും ഉൾപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്മന്ത്രിമാരായ ആർ ബാലകൃഷ്ണപിള്ള, കെ ബി ഗണേശ്കുമാർ, കർദ്ദിനാൾ മാർ ആലഞ്ചേരി എന്നിവർ ശുപാർശ ചെയ്ത വിദ്യാലയങ്ങളും ഇക്കൂട്ടത്തിലുണ്ട്.

പഞ്ചായത്തിൽ ഒരു സ്‌കൂളെന്ന മാനദണ്ഡം മറികടന്ന് മുഖ്യമന്ത്രിയുടെ ശുപാർശയിൽ +2 അനുവദിച്ച കടമ്പനാട് സെന്റ് തോമസ് സ്‌കൂൾ പുതിയ ലിസ്റ്റിലും പെട്ടിട്ടുണ്ട്. ഏറ്റവുമധികം കുട്ടികൾ പാസായ സ്‌കൂൾ എന്ന നിലയിൽ ഡയറക്ടർ ശുപാർശ ചെയ്ത വി.എച്ച്.എസ് ഗേൾസ് സ്‌കൂളിനെ തള്ളിയാണ് കടമ്പനാട് പഞ്ചായത്തിൽ സെന്റ് തോമസ് ഹൈസ്‌കൂളിനും, മണ്ണടി വി.എച്ച്.എസ്.സി സ്‌കൂളിനും +2 അനുവദിച്ചത്. പുതിയ ഉത്തരവിൽ മണ്ണടി സ്‌കൂളിനെ ഒഴിവാക്കി. മുഖ്യമന്ത്രി ശുപാർശ ചെയ്ത കഠിനംകുളം സെന്റ് വിൻസന്റ്, മറ്റക്കര എച്ച്.എസ്, ചെങ്ങളം സെന്റ് ആന്റണീസ് എന്നീ സ്‌കൂളുകളും പുറത്തായ. അതേസമയം, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉത്തരക്കടലാസ് വ്യാജമായി കൂട്ടിച്ചേർത്ത് ക്രമക്കേട് കാട്ടിയ കൊല്ലം തലവൂർ ദേവീവിലാസം സ്‌കൂൾ അന്തിമപട്ടികയിലും ഇടം പിടിച്ചു.

തലവൂർ പഞ്ചായത്തിൽ മഞ്ഞക്കാല ഐ.ജി.എം.വി.എച്ച്.എസിന് +2 അനുവദിക്കാനുളള ഡയറക്ടറുടെ ശുപാർശ മറികടന്നാണ് ദേവീവിലാസം സ്‌കൂൾ സർക്കാരിന്റെ പട്ടികയിൽ ഇടംപിടിച്ചത്. ആർ ബാലകൃഷ്ണപിള്ളയും ഗണേശ്കുമാറുമാണ് ഈ സ്‌കൂളിന് ശുപാർശ ചെയ്തത്. പത്തനംതിട്ട കോട്ടാങ്ങലിൽ എൻ.എസ്.എസിന്റെ ശുപാർശയിൽ അനുവദിച്ച എൻ.എസ്.എസ് വായ്പൂർ സ്‌കൂളും പട്ടികയിലുണ്ട്. ആവശ്യത്തിന് സ്ഥലം ഇല്ലാത്തതിനാൽ ഡയറക്ടർ ഒഴിവാക്കിയ സ്‌കൂളാണിത്. ഡയറക്ടറുടെ ശുപാർശയില്ലാത്ത എറണാകുളം കുന്നുങ്കര അയിരൂർ സെന്റ് തോമസ് സ്‌കൂളും ഉത്തരവിലുണ്ട്. കർദ്ദിനാൾ മാർ ആലഞ്ചേരിയാണ് ഈ സ്‌കൂൾ ശുപാർശ ചെയ്തത്. കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്‌കൂളിന് +2 നൽകാനാണ് ഡയറക്ടർ ശുപാർശ ചെയ്തത്.

ഡയറക്ടറുടെ ശുപാർശയില്ലാത്ത കോഴിക്കോട് കൂതാളി വി.എച്ച്.എസ്.സിയും പുതിയ ഉത്തരവിൽ ഇടംപിടിച്ചു. സർക്കാർ സ്‌കൂളായ വേങ്ങപ്പറ്റ ജി.എച്ച്.എസിനെയാണ് ഉപസമിതി തഴഞ്ഞത്. പരിഗണിക്കേണ്ടെന്ന് ഡയറക്ടർ ശുപാർശ ചെയ്തിട്ടും ആളൂർ എസ്.എൻ.വി.വി.എച്ച്.എസിനെ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തി.

അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മൂന്ന് സ്‌കൂളുകളുള്ളതിനാൽ +2 നൽകേണ്ടെന്ന് ഡയറക്ടർ നിർദ്ദേശിച്ച പുത്തൻപള്ളി സെന്റ് ജോർജ്ജ് സ്‌കൂളും പുതിയ ലിസ്റ്റിലുണ്ട്. കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് പുറമേ വി.ഡി. സതീശനും ശുപാർശ ചെയ്ത സ്‌കൂളാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP